Obituary

Find in
 • എളവൂർ: ചക്യേത്ത് പൈലി ആന്റണി

  എളവൂർ: ചക്യേത്ത് പൈലി ആന്റണി (ആന്റു59) നിര്യാതനായി. സംസ്കാരം നാളെ 10ന് കുന്നപ്പിള്ളിശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പൊയ്യ ചാണശേരി ജെസി. മക്കൾ: ആൻസി (ന്യൂസീലൻഡ്), അനൂപ് (കുവൈത്ത്), അനീറ്റ. മരുമകൻ: ചേർത്തല കോയിപ്പറമ്പിൽ അനിൽ ജോയ് (ന്യൂസീലൻഡ്).

 • ഹൂസ്റ്റണ്‍: ലിസി ഡേവിഡ്

  ഹൂസ്റ്റണ്‍: ഷുഗര്‍ലാന്‍ഡില്‍ ദീര്‍ഘവര്‍ങ്ങളായി താമസിക്കുന്ന കൊല്ലം മുഖത്തല പനങ്ങോട്ടു ഡേവിഡ് ലൂക്കോസിന്റെ ഭാര്യ ലിസി ഡേവിഡ് (56 ) ഹൂസ്റ്റണില്‍ നിര്യാതയായി. പൊതുദര്‍ശനം (Wake Service) ജനുവരി 4 നു വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ( 5810, Almeda Genoa Road, Houston, Texas 77048) നടത്തപെടുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ജനുവരി 5 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും തുടര്‍ന്ന് പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ ( 1310. N Main St, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. തുമ്പമണ്‍ തച്ചിറത്തു പരേതരായ ടി.ടി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകളാണ്. ഹൂസ്റ്റണ്‍ സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ 29 വര്‍ഷമായി രജിസ്റ്റേര്‍ഡ് നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു. മക്കള്‍: ഷെര്‍ലിന്‍, ഷോബിന്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 8323021646

 • റ്റാമ്പ: ഏബ്രഹാം കാഞ്ഞിരംവിള

  റ്റാമ്പ: കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് സീനിയര്‍ സുപ്രണ്ടന്റായി വിരമിച്ച ആയൂര്‍ പെരിങ്ങള്ളൂര്‍ വൈ. ഏബ്രഹാം കാഞ്ഞിരംവിള ഫ്‌ളോറിഡയില്‍ മകന്‍ ബോബി ഏബ്രഹാമിന്റെ ഭവനത്തില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ആയൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പിന്നീട് നടക്കും. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിമുതല്‍ എട്ടു മണിവരെ റ്റാമ്പാ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയും പൊതു ദര്‍ശനവും നടക്കും. കുണ്ടറ അഞ്ചാലുംമൂട് സെന്റ് ജോര്‍ജ് ഭവനില്‍ (അഞ്ചുപ്ലാം വീട്ടില്‍) സൂസന്‍ ഏബ്രഹാം ആണ് ഭാര്. മക്കള്‍: ബോബി ഏബ്രഹാം, (റ്റി.സി.എസ് സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍, അമേരിക്ക) ബീന സാം (സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍,ദുബായ്) മരുമക്കള്‍: ആനി ഐസക് (അമേരിക്ക) സാം ജോര്‍ജ് (ദുബായ്). ആയൂര്‍ വൈ.എം.സി.എ പ്രസിഡന്റ്, സെക്രട്ടറി, ആയൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക ട്രസ്റ്റി, ഇടമുളക്കല്‍ റബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
  കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി ഏബ്രഹാം : 8133270611

 • റാന്നി: ആന്താര്യത്ത് തോമസ് ടൈറ്റസ്

  റാന്നി: ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോന്‍ - 86 ) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി മൂന്ന് ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ . റാന്നി കുറ്റിയില്‍ കുടുംബാംഗം മോളിയാണ് ഭാര്യ. മക്കള്‍: ടൈറ്റസ് ആന്താര്യത്ത് (ഡ,ാളസ്,) മാത്യൂസ് ആന്താര്യത്ത് (ദുബായ്), ജോര്‍ജിന്‍ ആന്താര്യത്ത് (ദുബായ് ) ഷൈനി (കുമ്പനാട്). മരുമക്കള്‍ : ആഷാ (ഡാളസ്), ലിനി (ദുബായ്), ഷീജ (ദുബായ്), എബി കരിമാലേത്ത് .
  കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപെടുക; 713 732 7371 (ഡാളസ്) 9947119859 (ഇന്ത്യ)

 • ഷിക്കാഗോ: പള്ളിക്കല്‍ തെക്കതില്‍ സാറാമ്മ സ്‌കറിയ

  ഷിക്കാഗോ: ഏഴംകുളം പള്ളിക്കല്‍ തെക്കതില്‍ മാത്യു സ്‌കറിയയുടെ ഭാര്യ സാറാമ്മ (72) നിര്യാതയായി. പൊതുദര്‍ശനം ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ലെംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30 ന് പള്ളിയില്‍ ആരംഭിക്കും. മക്കള്‍: ബിജു മാത്യു, ബോബി സ്‌കറിയ. മരുമക്കള്‍: സ്വാതി മാത്യു, റീനി സ്‌കറിയ. പുല്ലുവഴി പോളയ്ക്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: അമ്മിണി (മണ്ണൂര്‍), ഐസക് (അമേരിക്ക), മേരി (മൂവാറ്റുപുഴ), പരേതയായ ലീല, മോളി ബാബു (അമേരിക്ക).

 • ഉഴവൂര്‍: കുന്നാംപടവില്‍ മാത്യു

  ഉഴവൂര്‍: കുന്നാംപടവില്‍ മാത്യു (84) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍. ഭാര്യ അന്നമ്മ തിരുമാറാടി കുന്നക്കാട്ട് കുടുംബാംഗം. മക്കള്‍: ജോയി (യു.കെ), ജോളി (റിയാദ്), ബിനോയി, ജോസ്‌മോന്‍ (ഓസ്‌ട്രേലിയ), ഫാ.സണ്ണി (ക്ലരീഷന്‍സ് സഭ, നാഗ്പൂര്‍), ജെസി, ജയിംസ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ലിസി പൗവ്വത്തേല്‍ കൈപ്പുഴ, ടോമി മരങ്ങാട്ടില്‍ മാഞ്ഞൂര്‍, ലാലി തട്ടാമറ്റത്തില്‍ കരിങ്കുന്നം, ലിസി പുതിയകുന്നേല്‍ താമരക്കാട്, അനി, ജാസ്മിന്‍ പുളിക്കത്തൊട്ടിയില്‍ പേരൂര്‍.

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>