Obituary

Find in
 • ഫിലാഡല്‍ഫിയ: വട്ടവേലില്‍ തോമസ് സ്‌കറിയ

  ഫിലാഡല്‍ഫിയ: ഡെലയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും കണ്ടനാട് കിഴുമുറി വട്ടവേലില്‍ കുടുംബാഗവുമായ തോമസ് സ്‌കറിയ (76) നിര്യാതനായി. പൊതുദര്‍ശനം ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. സംസ്‌ക്കാരം ജനുവരി ആറ് ശനിയാഴ്, സ്പ്രിംങ്ങ്ഫീല്‍ഡിലുള്ള സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് സെമിത്തേരിയില്‍ നടത്തപ്പെടുന്നതായിരിക്കും.സംസ്‌കാര ശുശ്രൂഷ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 6 ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. തുടര്‍ന്ന് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് സെമിത്തേരിയില്‍ സംസ്‌കാരം. ഭാര്യ: ചിന്നമ്മ സ്‌കറിയ. മക്കള്‍: ജിന്‍സ് സ്‌കറിയ, ജെസി സ്‌കറിയ, ജസ്റ്റിന്‍ സ്‌കറിയ. തോമസ് തൊമ്മന്‍ (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയം മുന്‍ ട്രസ്റ്റി) സഹോദരനും, റോയി സ്‌കറിയ ഭാര്യാസഹോദരനുമാണ.

 • വാന്‍കൂവര്‍: മാര്‍ഗരറ്റ് വില്യം

  വാന്‍കൂവര്‍: മകനെ സന്ദര്‍ശിക്കുവാന്‍ കേരളത്തില്‍ നിന്ന് കാനഡയില്‍ എത്തിയ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ എത്തിയ, പരുമലയ്ക്കടുത്ത് പാവുക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഇടവകാംഗം വാലുപുരയിടത്തില്‍ വില്യമിന്റെ ഭാര്യ മാര്‍ഗരറ്റാണ് (61) മരിച്ചത്. സംസ്‌കാരം ജനുവരി നാല് വ്യാഴാഴ്ച രാവിലെ 10.30 ന് വാന്‍കൂവറിലെ വൈറ്റ്‌റോക്കിലുള്ള ഗാര്‍ഡന്‍ ഓഫ് ഗെത്‌സെമിനിയില്‍. മക്കള്‍: വിന്‍സി വില്യം (വാന്‍കൂവര്‍), വിനീഷ് വില്യം, നിത ആള്‍ഡ്രന്‍ (ഹൈദരാബാദ്).

 • ന്യൂയോര്‍ക്ക്: ജോസ് കുട്ടംപേരൂര്‍

  ന്യൂയോര്‍ക്ക്: ചങ്ങനാശേരി കുട്ടംപേരൂര്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോസ് (58) യോങ്കേഴ്‌സില്‍ നിര്യാതനായി. പൊതുദര്‍ശനം ജനുവരി മൂന്ന് ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ യോങ്കേഴ്‌സിലെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ ജനുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം വൈറ്റ്‌പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍. ഭാര്യ റീത്ത ഉഴവൂര്‍ പുതുപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ.ഫ്രാന്‍സിസ്, ജോസഫ്. സഹോദരങ്ങള്‍: ഡോ.റോസിലിന്‍ (യു.കെ), മെര്‍ലിന്‍ വര്‍ഗീസ് പായിപ്പാട്.

 • പിറവം: പൈങ്ങാമറ്റത്തിൽ മറിയാമ്മ

  പിറവം: പൈങ്ങാമറ്റത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്നു രണ്ടിനു പിറവം വലിയ പള്ളിയിൽ. തെക്കൻ പറവ‌ൂർ വലിയ പറമ്പിൽ ക‌ുട‌ുംബാംഗമാണ്. മക്കൾ: ജോയ്, തോമസ് (ഇര‌ുവര‌ും യ‌ുഎസ്), അമ്മിണി, പോൾ (പ്രിയ സ്റ്റോഴ്‌സ്), ജോൺ. മര‌ുമക്കൾ: ക‌ുഞ്ഞമ്മ, തമ്പി, ജോയമ്മ, ലിസി, ബീന.

 • മൂവാറ്റുപുഴ: മാറാടി കപ്പിലാംകുഴിയിൽ പൈലി

  മൂവാറ്റുപുഴ: മാറാടി കപ്പിലാംകുഴിയിൽ കെ.സി. പൈലി (98) നിര്യാതനായി. സംസ്കാരം നാളെ 9.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ചേലാട് കുരുമ്പത്ത് അന്നമ്മ. മക്കൾ: മേരി, അന്നമ്മ ഷേർളി (മൂവരും യുഎസ്), സാറാക്കുട്ടി, എലിസബത്ത്, ഷിബി. മരുമക്കൾ: തോമസ്കുട്ടി തേലപ്പുറം, ഏലിയാസ് പുതിയാംപുറത്ത്, മാത്യൂസ് വള്ളിക്കോലിയിൽ (മൂവരും യുഎസ്), വർഗീസ് ചേലയ്ക്കൽ കോലഞ്ചേരി, ജോസ് വള്ളിമാരിയിൽ വെളിയനാട്, ഫാ. ബൈജു ചാണ്ടി തടിക്കൂട്ടിൽ ചേലാട്.

 • പെരുമ്പാവൂർ : തോട്ടുവ ചിറയത്ത് റപ്പേൽ തൊമ്മച്ചൻ

  പെരുമ്പാവൂർ : തോട്ടുവ ചിറയത്ത് റപ്പേൽ തൊമ്മച്ചൻ (83) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് തോട്ടുവ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മാണിക്യത്താൻ മേരി. മക്കൾ: എൽസി, സിസ്റ്റർ പവിത്രലത( യുഎസ്), വൽസ, ജോയ് (യുകെ), സിസ്റ്റർ മെറിൻ (പാർപ്പൂക്കര), ഫാ:ഷാജു ചിറയത്ത് (റോം). മരുമക്കൾ: ആന്റണി പാനികുളം, പോൾ മഠത്തിപ്പറമ്പിൽ, ബെറ്റി(യുകെ)

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>