Obituary

Find in
 • ചേർത്തല പള്ളിത്തോട് പണിക്കവീട്ടിൽ ലില്ലി സെക്സ്റ്റസ്

  തിരുവനന്തപുരം: ചേർത്തല പള്ളിത്തോട് പണിക്കവീട്ടിൽ ലില്ലി സെക്സ്റ്റസ് (91) നിര്യാതയായി. സംസ്കാരം നാളെ 10നു പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ ശുശ്രൂഷയ്ക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ. മക്കൾ: ബെയ്സിൽ ലൂയിസ്, ലൈലാ സ്പെൻസർ (ലണ്ടൻ). മരുമക്കൾ: നാൻസി, എ‍ഡ്ഗാർ സ്പെൻസർ (ലണ്ടൻ).

 • ഡാളസ്: ദാസന്‍ ആന്റണി ക്രിസോസ്റ്റം

  ഡാളസ്: ഫൊക്കാനയുടെ സ്ഥാപകരില്‍ ഒരാളായ ദാസന്‍ ആന്റണി ക്രിസോസ്റ്റം (73) കാരള്‍ട്ടണില്‍ നിര്യാതനായി.പൊതുദര്‍ശനം ജനുവരി ആറ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ കാരള്‍ട്ടണിലെ റോട്ടന്‍ ഫ്യൂണറല്‍ ഹോമില്‍. ഭാര്യ ശോശാമ്മ. മക്കള്‍: ക്രിസ്റ്റീന്‍, സര്‍ഫീന. മരുമകന്‍:റോജര്‍. പുല്ലുചിറ ക്രിസോസ്റ്റം ആന്റണി - സര്‍ഫീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സോളമന്‍ ക്രിസോസ്റ്റം, മറിയാമ്മ ലാല്‍, ജാസ്മിന്‍ സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് ജോണ്‍, നെപ്പോളിയന്‍ ക്രിസോസ്റ്റം. ഇല്ലിനോയിസിലെ ട്രൈറ്റണ്‍ കോളജില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത ദാസന്‍ ആന്റണി സര്‍ട്ടിഫൈഡ് റിയല്‍ എസ്റ്റേറ്റ് ഏജന്റായിരുന്നു. ഷിക്കാഗോ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന ദാസന്‍ ആന്റണി ഫൊക്കാന, കേരള ലാറ്റിന്‍ കാത്തലിക് ലീഗ് എന്നിവയുടെ സ്ഥാപകരില്‍ ഒരാളാണ്. 1996 ല്‍ ഡാളസില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ സുവനീര്‍ കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്നു. മകള്‍ സര്‍ഫീന ഫൊക്കാന യൂത്ത് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡ്യു പേജ് കൗണ്ടിയില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ദാസന്‍ ആന്റണി, പ്രസിഡന്റ് സ്ഥാനത്തേക്ക് ഒബാമ മത്സരിച്ചപ്പോഴും, സെനറ്റര്‍ ടാമി ഡക്ക്‌വര്‍ത്തിന ു വേണ്ടിയും സജീവ പ്രചാരണം നടത്തിയിരുന്നു.

 • കുറുപ്പന്തറ: പാളിയിൽ പി. ജെ. ജോൺ

  കുറുപ്പന്തറ: കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ പാളിയിൽ പി. ജെ. ജോൺ (79) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കാഞ്ഞിരത്താനം സെന്റ് ജോൺസ് പള്ളിയിൽ. കേരള എക്സ് സർവീസ്മെൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി, മാഞ്ഞൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വൈക്കം ചെമ്മനത്തുകര മരോട്ടിക്കൽ ആനി (റിട്ട. അധ്യാപിക, സെന്റ് തോമസ് എൽപിഎസ്, ചെമ്പ്). മക്കൾ: ജോൺസൻ ജോൺ (മുംബൈ), ജോളി (യുഎസ്), അഡ്വ. ജയ്സൻ പാളിയിൽ. മരുമക്കൾ: ബേസിലിൻ മണ്ണുക്കോട്ടയിൽ ചേർപ്പുങ്കൽ (മുംബൈ), ജയ്മോൻ ജേക്കബ് പുറയംപള്ളിൽ കുമാരനല്ലൂർ (യുഎസ്), സവിത.

 • കുറിച്ചി: പൂവത്തുംമൂട്ടിലായ കൊച്ചുപറമ്പിൽ കെ. എം. സ്കറിയ

  കുറിച്ചി: പൂവത്തുംമൂട്ടിലായ കൊച്ചുപറമ്പിൽ കെ. എം. സ്കറിയ (ജോയ്76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പാത്താമുട്ടം കുഴിയാത്ത് കുഞ്ഞുമോൾ. മക്കൾ: ജയമോൾ, ജിനു (ഇരുവരും ഇംഗ്ലണ്ട്), ജീന (യുഎസ്), ജോബി (കാനഡ). മരുമക്കൾ: നോഷി കോമ്പടത്ത് മല്ലപ്പള്ളി, ബബിൽ പഴയാറ്റിങ്കൽ പാത്താമുട്ടം (ഇരുവരും ഇംഗ്ലണ്ട്), ടിജോ അരിക്കരേത്ത് വെൺമണി (യുഎസ്), ജിനി (കാനഡ).

 • കുറുവാമൂഴി: പുത്തൻപുരയ്ക്കൽ ജോർജ് ജോസഫ്

  കുറുവാമൂഴി: പുത്തൻപുരയ്ക്കൽ ജോർജ് ജോസഫ് (ജോയ66) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിനു പുത്തൻകൊരട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഉപ്പുതറ പനന്തോട്ടം ക്ലാരമ്മ. മക്കൾ: ബിന്ദു (ഇറ്റലി), സ്മിത (സെന്റ് മേരീസ് ഹൈസ്‌കൂൾ, തെക്കേമല). മരുമക്കൾ: ലൂക്കാ (ഇറ്റലി), ജിജി ഇടത്തിനകം (കണ്ണിമല).

 • ചെട്ടികുളങ്ങര: ഹരി മന്ദിരത്തിൽ കെ. ചെല്ലമ്മ

  ചെട്ടികുളങ്ങര: റിട്ട. ഹെഡ്മാസ്റ്റർ മേനാമ്പള്ളി ഭഗവതിപ്പടി ഹരി മന്ദിരത്തിൽ പരേതനായ ജി. രാമകൃഷ്ണപിള്ളയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് കെ. ചെല്ലമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന്. ചെട്ടികുളങ്ങര കൈതവടക്ക് കാട്ടൂർ കുടുംബാംഗമാണ്. മക്കൾ : സി. ശ്രീകുമാരി (യുഎസ്), സി. രാജേശ്വരി (റിട്ട. പ്രഫസർ ഗവ. മെഡിക്കൽ കോളജ്), സി. രാജലക്ഷ്മി (റിട്ട. പ്രഫ. ഗവ.കോളജ്), പരേതനായ ആർ. ഹരിലാൽ. മരുമക്കൾ : രാജേന്ദ്രനാഥ് (യുഎസ്), കെ. പരമേശ്വരൻനായർ (ചാർട്ടേഡ് അക്കൗണ്ടന്റ്), എസ്. രാജശേഖരൻനായർ, സന്ധ്യാലാൽ (അധ്യാപിക). സഞ്ചയനം വ്യാഴം ഒൻപതിന്

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>