Obituary

Find in
  • ആരക്കുന്നം: തടത്തിൽ സ്ലീബാദാസ്

    ആരക്കുന്നം: തടത്തിൽ സ്ലീബാദാസ് (68) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് ആരക്കുന്നം സെന്റ് ജോർജസ് യാക്കോബായ വലിയ പള്ളിയിൽ. ഭാര്യ: എടയ്ക്കാട്ടുവയൽ സീതക്കുന്നേൽ കുഞ്ഞമ്മ. മക്കൾ: പ്രിൻസ് (സൗദി അറേബ്യ), ആശ (യുകെ). മരുമക്കൾ : സ്വീറ്റി, കൂത്താട്ടുകുളം പുതുവേലിൽ ഉള്ളനാംകുന്നേൽ ബിജു.

  • അങ്കമാലി: വടക്കുഞ്ചേരി റോസിലി

    അങ്കമാലി: വടക്കുഞ്ചേരി പരേതനായ ജോസഫിന്റെ ഭാര്യ റോസിലി (63) നിര്യാതയായി. ചമ്പന്നൂർ ഇടശേരി കുടുംബാംഗമാണ്. മക്കൾ: സോണി (രാജഗിരി ആശുപത്രി), ജോഫി (ഇംഗ്ലണ്ട്). മരുമക്കൾ: ജൂഡ് കുന്നേൽ കീച്ചേരി (ഇംഗ്ലണ്ട്), സെലിൻ (കുവൈത്ത്).

  • ചാത്തന്നൂർ: കൈതക്കുഴി വടക്കുകരയിൽ വി.എം.തോമസ്

    ചാത്തന്നൂർ: കൈതക്കുഴി നെഹ്റു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ സെക്രട്ടറിയും അലിൻഡ് റിട്ട. ഉദ്യോഗസ്ഥനുമായ കൈതക്കുഴി വടക്കുകരയിൽ വി.എം.തോമസ് (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മാലിയിൽ വീയപുരം കുടുംബാംഗം എസ്ഥേർ. മക്കൾ: തോമസ് മാത്യു (ദുബായ്), എലിസബത്ത് തോമസ്, റെയ്ച്ചൽ ജോൺ, മാമ്മൻ തോമസ് (യുഎസ്). മരുമക്കൾ: ജീനി, വേണു, സജി, ജോളി.

  • കൂരോപ്പട: പുത്തൻപുരയ്ക്കൽ മനോജ് സക്കറിയ

    കൂരോപ്പട: കുഴിമറ്റം പാറയിൽ പുത്തൻപുരയ്ക്കൽ വർഗീസ് സക്കറിയായുടെ മകൻ മനോജ് സക്കറിയ (47) അയർലൻഡിൽ നിര്യാതനായി. മൃതദേഹം ഇന്ന് 10നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കൂരോപ്പട ഐപിസി കർമേൽ സഭയിൽ കൊണ്ടുവരും. സംസ്കാരം മൂന്നിന്. ഭാര്യ: നെടുങ്കണ്ടം പെരുംതോട്ടത്തിൽ ഷിജി (അയർലൻഡ്). മക്കൾ: മീഖാ, ഫാബിയോ.

  • തിരുവനന്തപുരം: കരിമ്പറമ്പിൽ ഹൗസിൽ കെ.ജെ. ജോൺ

    തിരുവനന്തപുരം: കൃഷിവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ സ്പെൻസർ ജംക്‌ഷനു സമീപം ടിസി 26/2203 കരിമ്പറമ്പിൽ ഹൗസിൽ കെ.ജെ. ജോൺ (88) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പാളയം സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. എടത്വ കരിമ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: മാവേലിക്കര കൊച്ചുവടക്കേതിൽ കാടുവെട്ടൂർ കുടുംബാംഗം ഏലിയാമ്മ തോമസ് (റിട്ട. പ്രഫസർ, വിമൻസ് കോളജ്, തിരുവനന്തപുരം). മക്കൾ: ബീനാ തോമസ്, ബിജു തോമസ് ജോൺ (ഓസ്ട്രേലിയ), പരേതനായ ബിനു ജോൺ. മരുമക്കൾ: തുമ്പമൺ തൊണ്ടംവേലിൽ റെജി തോമസ് (സ്പെയ്ൻ), സ്മിത തോമസ് (ഓസ്ട്രേലിയ).

  • തൃക്കൊടിത്താനം: മുത്തിനാക്കൽ എം. ടി. ജോസഫ്

    തൃക്കൊടിത്താനം: മുത്തിനാക്കൽ എം. ടി. ജോസഫ് (94) നിര്യാതനായി. സംസ്കാരം ഇന്നു 11.30നു സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പാലാ ആക്കിമാട്ടേൽ പരേതയായ മേരി. മക്കൾ: എം. ജെ. തോമസ് (റിട്ട. എസ്ഐ), എ. ജോസഫ് ആലിച്ചൻ, പരേതനായ ആന്റണി ജോസഫ്, എം. ജെ. ജോസഫ്, ജോസഫ് സാലു, റാണി (മൂവരും യുഎസ്). മരുമക്കൾ: തങ്കമ്മ, ജൂലി, വിൻസന്റ് മുതിരപ്പറമ്പിൽ (ചങ്ങനാശേരി).

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>