Obituary

Find in
 • കോതനല്ലൂർ: അമ്പാട്ടുമലയിൽ കൂനാമ്പുറം വി. ജെ. തോമസ്

  കോതനല്ലൂർ: അമ്പാട്ടുമലയിൽ കൂനാമ്പുറം വി. ജെ. തോമസ് (71) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഉദയനാപുരം കരീത്തറ തങ്കമ്മ. മക്കൾ: സിബി (ബിസിനസ്), ജെസി (അകലക്കുന്നം ഗ്രാമപഞ്ചായത്ത്), ജോബി (അധ്യാപകൻ, ഗവ. എച്ച്എസ്എസ്, തലയോലപ്പറമ്പ്), ബെയ്സി, ടിസി (ഓസ്ട്രേലിയ). മരുമക്കൾ: ജെസി (അധ്യാപിക, സെന്റ് തോമസ് എൽപിഎസ്, മരങ്ങാട്ടുപിള്ളി), ലാലിച്ചൻ നെച്ചിക്കാട്ട് (ചേർപ്പുങ്കൽ), ഷൈനി (അധ്യാപിക, എൻഎസ്എസ് എച്ച്എസ്എസ്, ളാക്കാട്ടൂർ), റെജി നരിക്കോലിൽ വാക്കാട്, റോമി പാറപ്പുറത്ത് മരങ്ങാട്ടുപള്ളി (ഇരുവരും ഓസ്ട്രേലിയ).

 • പാമ്പാടി:കോത്തല പുള്ളോലിക്കൽ ഡോ. തോമസ് കുര്യൻ

  പാമ്പാടി: കർണാടക ധാർവാർ കിറ്റൽ കോളജ് സുവോളജി വിഭാഗം മേധാവിയായിരുന്ന കോത്തല പുള്ളോലിക്കൽ ഡോ. തോമസ് കുര്യൻ (72) നിര്യാതനായി. മൃതദേഹം നാളെ എട്ടിനു വസതിയിൽ കൊണ്ടുവരും. സംസ്കാരം മൂന്നിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പുതുപ്പള്ളി കുട്ടൻ‌ചിറയിൽ ശാന്തമ്മ. മക്കൾ: കിരൺ തോമസ് (വൈസ് പ്രസിഡന്റ്, റാക്കൂട്ട് മാർക്കറ്റിങ്, യുഎസ്), കപിൽ ജേക്കബ് (അസോഷ്യേറ്റ് ഡയറക്ടർ, കോഗ്നിസെന്റ്, ബംഗളൂരു). മരുമക്കൾ: ഡോണിയ (യുഎസ്), അനുജ.

 • തിരുവനന്തപുരം: പട്ടം നങ്ങച്ചിവീട്ടിൽ സാറാമ്മ

  തിരുവനന്തപുരം: പട്ടം ചാലക്കുഴി റോഡ് നങ്ങച്ചിവീട്ടിൽ പരേതനായ എൻ.എ.ഫിലിപ്പിന്റെ ഭാര്യ സാറാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു പട്ടം സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ചേപ്പാട് വഞ്ചിയിൽ കുടുംബാംഗമാണ്. മക്കൾ: പ്രഫ.(റിട്ട.)തോമസ് നങ്ങച്ചിവീട്ടിൽ (ക്രിസ്ത്യൻ കോളജ് കാട്ടാക്കട), ആന്റണി (യുകെ), മാത്യു (യുഎസ്), മറിയാമ്മ വർഗീസ് (റിട്ട. അധ്യാപിക, പട്ടം സെന്റ് മേരീസ് എച്ച്എസ്), ജോസഫ് (ബഹ്റൈൻ). മരുമക്കൾ: ഡോ. എം.ജെ.മോളി (റിട്ട. അസി. എഡിറ്റർ, എൻസൈക്ലോ പീഡിയ, തിരുവനന്തപുരം), മേരി ഫിലിപ് (യുകെ), ഗ്രേസമ്മ മാത്യു (യുഎസ്), പി.ജെ.വർഗീസ് (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ബീന ജോസഫ് (അധ്യാപിക, ബഹ്റൈൻ).

 • ഡാളസ്:കണ്ടൂതറയില്‍ അമ്മിണി ജോര്‍ജ്

  ഡാളസ്: ഇന്ത്യ പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗം ഓമല്ലൂര്‍ കണ്ടൂതറയില്‍ പരേതനായ ജോര്‍ജ് തോമസിന്റെ ഭാര്യ അമ്മിണി ജോര്‍ജ് (73) ഡാളസില്‍ നിര്യാതയായി. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ 8.30 വരെ ഇര്‍വിംഗിലുള്ള മൗണ്ട് കാര്‍മല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം. ശനിയാഴ്ച രാവിലെ പത്തു മണിക്ക് സംസ്‌കാര ശുശ്രൂഷയും, തുടര്‍ന്ന് സംസ്‌കാരവും നടത്തും. മക്കള്‍: പരേതനായ റെജി കെ. ജോര്‍ജ്, സുജ തോമസ് (ഓമല്ലൂര്‍), സുനു ചെറിയാന്‍ (ഡാളസ്). മരുമക്കള്‍: തോമസ് ജോണ്‍ വിളവിനാല്‍ ഓമല്ലൂര്‍, വിന്‍സ് ചെറിയാന്‍ കുരീക്കാട്ടില്‍ ഇലന്തൂര്‍.
  കൂടുതല്‍ വിവരങ്ങള്‍ക്ക്: വിന്‍സ്- 214 493 8289.

 • ഷിക്കാഗോ: മൂത്തേടത്ത് വര്‍ക്കി മത്തായി

  ഷിക്കാഗോ: ഓതറ മൂത്തേടത്ത് വര്‍ക്കി മത്തായി (94) ഷിക്കാഗോ ഓര്‍ലന്‍ഡ് പാര്‍ക്കില്‍ നിര്യാതനായി. പൊതുദര്‍ശനം ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ടിന്‍ലെ പാര്‍ക്കിലുള്ള ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ (1709 south 94 th ave, Tinley park, IL 60487). സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി പത്ത് ശനിയാഴ്ച രാവിലെ 9.30 ന് ഓര്‍ലന്‍ഡ് പാര്‍ക്കിലുള്ള സ്റ്റോണ്‍ ചര്‍ച്ചില്‍(10737 Orland pkwy, Orland park, IL 60467). തുടര്‍ന്ന് സംസ്‌കാരം ഗുഡ്‌ഷെപ്പേര്‍ഡ് കാത്തലിക് സെമിത്തേരിയില്‍(16201 S 104 th ave, Orland park, IL 60467). ഷിക്കാഗോയിലെ ബെഥേല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഭാര്യ പരേതയായ അന്നമ്മ വര്‍ഗീസ് തീയാടിക്കല്‍ കോലത്ത് കിഴക്കേ ചെറുകര കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ് മാത്യു, ചിനാര്‍ തിമോഥിയോസ്, സെഫി ഏബ്രഹാം, സരിന്‍ മാത്യു. മരുമക്കള്‍: സാറാ മാത്യു, പരേതനായ തിമോഥിയോസ് പി.ചാക്കോ, ജോണ്‍സണ്‍ ഏബ്രഹാം, സുജ മാത്യു (എല്ലാവരും അമേരിക്ക). പരേതന്‍ ദീര്‍ഘകാലം ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ കോറില്‍ ഉദ്യോഗസ്ഥനായിരുന്നു.

 • കൂത്താട്ടുകുളം: ഡോ. എന്‍.പി.പി. നമ്പൂതിരി

  കൂത്താട്ടുകുളം: ആയുര്‍വേദ നേത്രരോഗ ചികിത്സകനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ കണ്ണാശുപത്രി ഗവേഷണ കേന്ദ്രം മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍.പി.പി. നമ്പൂതിരി(68) നിര്യാതനായി. ബുധനാഴ്ച രാവിലെ 5.50 ന് സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് അഞ്ചിന് കൂത്താട്ടുകുളത്തെ വീട്ടുവളപ്പില്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഡോ. എന്‍.പി.പി. നമ്പൂതിരി ശ്രീധരീയം സ്ഥാപനങ്ങളുടെ ചുമതലയേറ്റെടുത്തത്. ആയുര്‍വേദത്തിലെ നേത്രചികില്‍സാ രംഗത്തിനു വിലപ്പെട്ട സംഭാവന നല്‍കിയ ഗവേഷകനായിരുന്നു ഡോ.എന്‍.പി.പി. നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരന്തര ഗവേഷണത്തിലൂടെ നേത്രരോഗികള്‍ക്ക് ആശ്വാസം പകരാന്‍ തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തിയ പ്രതിഭാധനനായിരുന്നു ഡോ.എന്‍.പി.പിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>