Obituary

Find in
 • ഷിക്കാഗോ: വടക്കേതില്‍ ജോര്‍ജ് സാമുവേല്‍

  ഷിക്കാഗോ: പുന്തുല പനംതിട്ട വടക്കേതില്‍ കുടുംബാംഗം ജോര്‍ജ് സാമുവേല്‍ (ബേബി - 77) ഷിക്കാഗോയില്‍ നിര്യാതനായി. പൊതുദര്‍ശനം മെയ് 21 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍. ചൊവ്വാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ. തുടര്‍ന്ന് സംസ്‌കാരം നൈല്‍സിലുള്ള ഹോളിലഹില്‍ സെമിത്തേരിയില്‍. ഭാര്യ മറിയാമ്മ (കുഞ്ഞുമോള്‍) നെടുങ്ങാടപ്പള്ളി പള്ളിക്കപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: സജി, സജിനി, സജിന. മരുമക്കള്‍: മാര്‍ക്, ഷിനോയ്, ഗ്ലാഡ്‌സണ്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു പി ചാണ്ടി (ജോര്‍ജുകുട്ടി) - 224 766 9080.

 • ഹൂസ്റ്റണ്‍: പാറപ്പള്ളി (പെരുമാപ്പാടത്ത് ) ബേബി തോമസ്

  ഹൂസ്റ്റണ്‍: മിസോറി സിറ്റിയില്‍ താമസിക്കുന്ന നീണ്ടൂര്‍ പാറപ്പള്ളി (പെരുമാപ്പാടത്ത് ) ബേബി തോമസ് (നീണ്ടൂര്‍ ബേബി - 69) നിര്യാതനായി. പൊതുദര്‍ശനം മെയ് 20 ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor dr, houston,TX 77074). സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് ഹോളിഫാമിലി കാത്തലിക് പള്ളിയില്‍ ((1510 Fifth st, Missouri city ,TX 77489). സംസ്‌കാരം ഡേവിസ് ഗ്രീന്‍ ലോണ്‍ സെമിത്തേരിയില്‍ (3900 BF Terry blvd,Rosenberg ,TX 77471). ഭാര്യ രാജം കൊടുങ്ങല്ലൂര്‍ ഇലഞ്ഞിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിമി, സിബി (ഇരുവരും ഹൂസ്റ്റണ്‍). സഹോദരി: അമ്മിണി ജോസഫ് വെള്ളൂരാറ്റില്‍ (പേരൂര്‍). 1976 ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി. 1999 ല്‍ നാട്ടിലേക്കു മടങ്ങിയ ശേഷം 2015 മുതല്‍ ഹൂസ്റ്റണില്‍ താമസിച്ചു വരികയായിരുന്നു.

 • മസ്‌കിറ്റ് (ഡാളസ്): സൂസമ്മ സാമുവേല്‍

  മസ്‌കിറ്റ് (ഡാളസ്): തിരുവല്ല തോപ്പില്‍ തോമസ് സാമുവേലിന്റെ ഭാര്യ സൂസമ്മ സാമുവേല്‍ മസ്‌കിറ്റില്‍ നിര്യാതയായി. പൊതുദര്‍ശനം മെയ് 19 ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ സണ്ണിവെയ്‌ലിലെ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ മെയ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് മസ്‌കിറ്റിലെ മാര്‍ ഗ്രിഗോറിയോസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. മക്കള്‍: സ്‌പെന്‍സര്‍ (ഡാളസ്), സ്റ്റാന്‍ലി (കാലിഫോര്‍ണിയ), സ്റ്റീവന്‍സ്, സ്റ്റെയ്‌സി (ഇരുവരും ഡാളസ്). മരുമക്കള്‍: ജെയ്ഷ (കാലിഫോര്‍ണിയ), ബെര്‍ണിസ് (ഡാളസ്).
  കൂടുതല്‍ വിവരങ്ങള്‍ക്ക് : സ്റ്റീവന്‍സ് - 214 228 7957.

 • ഇലന്തൂര്‍: എലിസബത്ത് ഫിലിപ്പ്

  ഇലന്തൂര്‍: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികനും, ഹരിപ്പാട് അകംകുടി ബഥേല്‍ മാര്‍ത്തോമ്മ ഇടവക വികാരിയുമായ കോഴഞ്ചേരി കുഴിക്കാല പുളിന്തിട്ട പുത്തന്‍വീട്ടില്‍ റവ.ഫിലിപ്പ് ഈശോയുടെ ഭാര്യ എലിസബത്ത് ഫിലിപ്പ് (ജിജി - 54) നിര്യാതയായി. സംസ്‌കാരം പിന്നീട് ഇലന്തൂര്‍ മാര്‍ത്തോമ്മ വലിയ പള്ളി സെമിത്തേരിയില്‍. മക്കള്‍: ജെറിന്‍ ഈശോ (ഷാര്‍ജ), ജിതിന്‍ കുരുവിള (ഫെഡറല്‍ ബാങ്ക്). മരുമകള്‍: ചിഞ്ചു. കാലം ചെയ്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സഹോദരിയുടെയും, പ്രമുഖ ക്രൈസ്തവ സാഹിത്യകാരന്‍ പരേതനായ പി.ടി.കുരുവിള ചേന്നംങ്കേരിയുടെയും മകളാണ് പരേത. നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തില്‍പെട്ട സിയാറ്റില്‍, കാനഡയിലെ കാല്‍ഗരി, എഡ്മന്റണ്‍ എന്നീ ഇവകകളിലെ മുന്‍ വികാരിയാണ് റവ.ഫിലിപ്പ് ഈശോ.

 • ഒക്കാല (ഫ്‌ളോറിഡ): എടച്ചേരില്‍ പൗലോസ് ചാക്കപ്പന്‍

  ഒക്കാല (ഫ്‌ളോറിഡ): അങ്കമാലി എടച്ചേരില്‍ പൗലോസ് ചാക്കപ്പന്‍ (90) ഒക്കാലയില്‍ നിര്യാതനായി. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും മെയ് 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ കോളജ് റോഡിലുള്ള ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍. ഭാര്യ പരേതയായ അന്നമ്മ പൗലോസ് അങ്കമായി അരീക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ് (നോര്‍ത്ത് കരോളിന), ജയ്‌സണ്‍ (അങ്കമാലി), ജോണ്‍സണ്‍ (സിയാറ്റില്‍), ജാക്‌സണ്‍, ജില്‍സണ്‍, സാം (മൂവരും ഒക്കാല). മരുമക്കള്‍: റോസ്, മിനി, ബ്ലസി, ടിനി, അജിത, ഡാര്‍ളി, പരേതയായ ജോളി. പരേതന്‍ അങ്കമാലിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയാണ്. തുടര്‍ന്ന് അങ്കമാലി, ചാലക്കുടി, കാലടി എന്നിവിടങ്ങളില്‍ എ.ബി.ടി പാഴ്‌സല്‍ സര്‍വീസിന്റെ ഏജന്‍സി നടത്തിയിരുന്നു. 2002 ല്‍ അമേരിക്കയില്‍ വിശ്രമജീവിതത്തിനായി എത്തി.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയിംസ് പൗലോസ് - 3364168891.

 • ഞള്ളമറ്റം: കരിമ്പനാൽ ത്രേസ്യാമ്മ

  ഞള്ളമറ്റം: കരിമ്പനാൽ പരേതനായ ദേവസ്യായുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. ആലപ്പുഴ വടക്കേക്കളം കുടുംബാംഗമാണ്. മക്കൾ: ടോം, ജോസ്, പാപ്പൻ, റോസ്, അനു, സിബി, അവിരാ. മരുമക്കൾ: അനീറ്റ, ജെസി, റൂബി, ബാബു കാഞ്ഞൂപ്പറമ്പിൽ, ജോയ് ഈന്തുംപ്ലാക്കൽ, മിനി, മറി (യുഎസ്).

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>