Obituary

Find in
 • കിടങ്ങൂര്‍: അലക്‌സാണ്ടര്‍ വടശേരിക്കുന്നേല്‍

  കിടങ്ങൂര്‍: റിട്ടയേഡ് മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ വി.സി.അലക്‌സാണ്ടര്‍ വടശേരിക്കുന്നേല്‍ (ചാണ്ടിക്കുഞ്ഞ് - 78) നിര്യാതനായി. ഭാര്യ ഫിലോമന കോട്ടയം നീലേട്ട് കുടുംബാംഗമാണ്. മക്കള്‍: ജയിംസ് (ജയ്‌മോന്‍ - ന്യൂഡല്‍ഹി), ജോസ് (ജോപ്പന്‍ - ഹൂസ്റ്റണ്‍), തോമസ് (തോമസുകുട്ടി - കിടങ്ങൂര്‍), അലക്‌സീന (ഷിക്കാഗോ). മരുമക്കള്‍: ബിന്‍സി ചെന്നാക്കുഴിയില്‍ കരിങ്കുന്നം, ഡില്ല കുമ്പളാനിക്കല്‍ കരിങ്കുന്നം, ടിഷ കൈപ്പള്ളില്‍ മള്ളൂശേരി, സിബി പുത്തന്‍പുരക്കല്‍ കല്ലറ. സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി ചാക്കോ കല്ലുറമ്പേല്‍ മോനിപ്പള്ളി, തോമസ്, മാത്യു, മറിയാമ്മ ലൂക്കോസ് ചാമക്കാലായില്‍, പരേതരായ ഫാ.വി.സി.കുര്യാക്കോസ്, ഫാ.വി.സി.ജോസഫ്, കുഞ്ഞുപെണ്ണ്.

 • ഹൂസ്റ്റണ്‍: എം. വി.വര്‍ഗീസ്

  ഹൂസ്റ്റണ്‍:ട്രിനിറ്റി മാര്‍ത്തോമാ ഇടവക സെക്രട്ടറി ജോണ്‍ വര്‍ഗീസിന്റെ പിതാവും നിരണം മാന്ത്രയില്‍ കുടുംബാംഗവുമായ എം. വി.വര്‍ഗീസ് (അനിയന്‍ - 77 ) കേരളത്തില്‍ നിരണത്ത് നിര്യാതനായി. പൊതുദര്‍ശനം നവംബര്‍ 23വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 24 ശനിയാഴ്ച രാവിലെ 8.30 ന് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ആരംഭിക്കും. തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരം. ഭാര്യ ഏലിയാമ്മ വര്‍ഗീസ് (ആലീസ്) റാന്നി മുക്കാലുമണ്‍ മുണ്ടുവേലില്‍ കുടുംബാംഗമാണ്. മക്കള്‍ : ജോണ്‍ വര്‍ഗീസ് (അനില്‍), സുനില്‍ വര്‍ഗീസ് മരുമക്കള്‍ : പ്രേമ്‌ന, ജിഷാ. ഇന്ത്യന്‍ ആര്‍മിയില്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ ) അംഗമായിരുന്ന പരേതന്‍ 1962 ല്‍ ഇന്ത്യ - ചൈനാ യുദ്ധസമയത്ത് ടിബറ്റന്‍ അതിര്‍ത്തിയിലും 1971 ലെ ല്‍ ഇന്ത്യ -പാകിസ്ഥാന്‍ യുദ്ധ വേളയില്‍ ലഡാക്കിലും രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച പരേതന്‍ 1979ല്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസറായി വിരമിച്ചു. 1988 മുതല്‍ കുടുംബസമേതം ഹൂസ്റ്റണില്‍ താമസിച്ചു വരികയായിരുന്നു.

 • ഡാളസ്: ചാക്കോ ജയിക്കബ്

  ഡാളസ്: മുന്‍ ഇന്ത്യന്‍ മിലിട്ടറി ഉദ്യോഗസ്ഥനും ഡാളസിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന നിരണം കുറിച്ചേത്ത് എരമല്ലാടില്‍ ചാക്കോ ജയിക്കബ് (80) നിര്യാതനായി. മാവേലിക്കര കൊറ്റാര്‍ക്കാവ് തറമേല്‍ തെക്കേതില്‍ ചിന്നമ്മയാണ് ഭാര്യ. മക്കള്‍: ജിക്കു ജേക്കബ്, ആനി ജേക്കബ്, മേരീ വര്‍ഗീസ്. മരുമക്കള്‍: ലെസ്‌ലി, മിനു വര്‍ഗീസ്. കേരള അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ലയണ്‍സ് ക്ലബ് മെംബര്‍, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഡാളസ് കൗണ്ടി ഹോസ്പിറ്റല്‍ ആയ പാര്‍ക്ക് ലാന്‍ഡില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. നവംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ (11550 Luna Rd, dallas,Tx 75234 ) പൊതുദര്‍ശനവും, 24 ശനിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകയില്‍ സംസ്‌കാര ശ്രുശ്രുഷയും നടത്തും. തുടര്‍ന്ന് കരോള്‍ട്ടന്‍ മെട്രോക്രെസ്റ്റ് ഫ്യൂണറല്‍ ഹോമില്‍ (1810 N Perry Rd, Carrollton, Tx 75006) സംസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനു വര്‍ഗീസ് 469 867 6129.
  ഷാജി രാമപുരം

 • കാല്‍ഗരി: കോശി മാത്യു

  കാല്‍ഗരി: കോശി മാത്യു (54) കാല്‍ഗരിയില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നവംബര്‍ 23 വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മക് ഇനിസ് ആന്‍ഡ് ഹോളോവേ ക്രമേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി സെന്ററില്‍. ഭാര്യ ഷീബ കോശി. മക്കള്‍: ഷെഫീന, ഷെര്‍മുന, ഷ്രഫൈന്‍.

 • കാന്‍സസ്: പുതുക്കാട്ടില്‍ വേലായുധന്‍

  കാന്‍സസ്: ഇന്റര്‍നാണല്‍ മോണിറ്ററി ഫണ്ട് മുന്‍ ഉദ്യോഗസ്ഥന്‍ പുതുക്കാട്ടില്‍ വേലായുധന്‍ (89) മേരിലാന്‍ഡിലെ വൈറ്റ് ഓക് സില്‍വര്‍ സ്പ്രിംഗില്‍ നിര്യാതനായി. സംസ്‌കാരം നവംബര്‍ 21 ബുധനാഴ്ച രാവിലെ 11 ന് വൈറ്റ് ഓക് സില്‍വര്‍ സ്പ്രിംഗിലെ ന്യു ഹാംപ്ഷയര്‍ അവന്യൂവിലുള്ള ഹിന്‍സ് റെനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍.

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>