Obituary

Find in
 • പുനലൂര്‍: തട്ടാമണ്ണില്‍ ശോശാമ്മ ജോര്‍ജ്

  പുനലൂര്‍: തട്ടാമണ്ണില്‍ പരേതനായ ടി.ജെ. ജോര്‍ജിന്റെ ഭാര്യ ശോശാമ്മ ജോര്‍ജ് (83) മൈസൂരില്‍ നിര്യാതയായി. സംസ്‌കാരം മൈസൂര്‍ മാര്‍ത്തോമ്മ ഇടവക സെമിത്തേരിയില്‍ നടത്തി. പരേത കുണ്ടറ പ്ലാവില വടക്കതില്‍ കുടുംബാംഗമാണ്. മക്കള്‍: എബി ജോര്‍ജ് ( ഡാളസ് , നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സ് അക്കൗണ്ടന്റ്), ജോണ്‍സണ്‍ ജോര്‍ജ് (അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, ചാപ്ലയന്‍സി ഓഫ് ദുബായ് ആന്‍ഡ് ഷാര്‍ജ), തോമസ് ജോര്‍ജ് (സിവില്‍ കോണ്‍ട്രാക്ടര്‍, മൈസൂര്‍). മരുമക്കള്‍: വത്സല, ജയ, ഷീബ.

 • തിരുവല്ല: പാസ്റ്റര്‍ ടി.എസ്.ഏബ്രഹാം

  തിരുവല്ല: ഇന്ത്യ പെന്തക്കോസ്ത് സഭയുടെ സീനിയര്‍ ജനറല്‍ മിനിസ്റ്ററും, ഐ.പി.സി സ്ഥാപകന്‍ പാസ്റ്റര്‍ കെ.ഇ.ഏബ്രഹാമിന്റെ മകനുമായ പാസ്റ്റര്‍ ടി.എസ്.ഏബ്രാഹം (93) നിര്യാതനായി. ഭാര്യ പരേതയായ മേരി ഏബ്രാഹം. മക്കള്‍: ഡോ.വല്‍സന്‍ ഏബ്രഹാം (ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യ ബൈബിള്‍ കോളജ് ഡയറക്ടര്‍), ആനി ജേക്കബ്, സ്റ്റാര്‍ല ലൂക്ക്, ഷൊര്‍ലി ചാക്കോ. മരുമക്കള്‍: ലാലി, ജേക്കബ്, മേജര്‍ ലൂക്ക്, വിജയ്. ഐ.പി.സി മുന്‍ പ്രസിഡന്റ്, ഹെബ്രോന്‍ ബൈബിള്‍ കോളജ്, ഇന്ത്യ ബൈബിള്‍ കോളജ് എന്നിവയുടെ പ്രിന്‍സിപ്പല്‍, സിയോന്‍ കാഹളം, റിവൈവല്‍ മാസിക എന്നിവയുടെ പത്രാധിപര്‍ എന്നീ നിലകളില്‍ പരേതന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 • മണർകാട്: കുറ്റിപ്പുറത്ത് കോര ചാക്കോ

  മണർകാട്: കുറ്റിപ്പുറത്ത് നിര്യാതനായ കോര ചാക്കോയുടെ (കുഞ്ഞച്ചൻ 95) മൃതദേഹം ഇന്ന് അഞ്ചിനു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: വടവാതൂർ തെക്കേടത്ത് ചിന്നമ്മ. മക്കൾ: കുഞ്ഞൂഞ്ഞമ്മ (കാനഡ), മോളമ്മ, ബാബു കെ. കോര (ഡിസിസി ജനറൽ സെക്രട്ടറി, കോട്ടയം), എബി. മരുമക്കൾ: കുഞ്ഞുമോൻ ഇലഞ്ഞിത്തറ (മണർകാട്), തോമസുകുട്ടി നെല്ലിമൂട്ടിൽ (മുട്ടമ്പലം), ഷേർളി.

 • നോർത്ത് കുത്തിയതോട്: ചാവടിയിൽ തച്ചിൽ മേരി

  നോർത്ത് കുത്തിയതോട്:ചാവടിയിൽ തച്ചിൽ ഫ്രാൻസിസ് ജോസഫിന്റെ ഭാര്യ മേരി (62) നിര്യാതയായി. സംസ്കാരം ഇന്നു 3.30ന് സെന്റ് തോമസ് പള്ളിയിൽ. കറുകുറ്റി പള്ളിയാൻ കുടുംബാംഗമാണ്. മക്കൾ: മനോജ് ഫ്രാൻസിസ്, രൻജി ഫ്രാൻസിസ് (ഇരുവരും ഓസ്ട്രേലിയ), ബിജു ഫ്രാൻസിസ് (കാനഡ). മരുകൾ: ആൻ ലിനു.

 • പുനലൂർ: ചെമ്മന്തൂർ കുതിരച്ചിറ ഭരതത്തിൽ വി.ആർ.രാധാകൃഷ്ണൻ നായർ

  പുനലൂർ: ചെമ്മന്തൂർ കുതിരച്ചിറ ഭരതത്തിൽ വി.ആർ.രാധാകൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്കാരം നാളെ 11ന്. മല്ലപ്പള്ളി മുരണി വാഴപ്പുല്ലൂർ കുടുംബാംഗമാണ്. ഭാര്യ: പി.ചന്ദ്രികാദേവി. മക്കൾ: ലക്ഷ്മി (യുഎസ്), ഭരത് (ആമസോൺ, ബെംഗളൂരു). മരുമക്കൾ: ശബരീഷ് (യുഎസ്), ആതിര (ബെംഗളൂരു).

 • ന്യൂയോര്‍ക്ക്: ചൂലൂര്‍ ജോസഫ് സി. മാത്യു

  ന്യൂയോര്‍ക്ക്: കോറ്റമ്പള്ളി പാലപ്പള്ളില്‍ ചൂലൂര്‍ ജോസഫ് സി. മാത്യു (മണി70) ക്വീന്‍സ് വില്ലേജില്‍ നിര്യാതനായി. ഫെബ്രുവരി 1 വ്യാഴം രാവിലെ 8:30: സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (9037 213 സ്റ്റ്രീറ്റ്, ക്വീന്‍സ് വില്ലേജ്, ന്യു യോര്‍ക്11427). തുടര്‍ന്ന് സംസ്‌കാരം പൈന്‍ലോണ്‍ സെമിത്തേരിയില്‍ ( 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡെല്‍, ന്യു യോര്‍ക്ക്11735). ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്. മദ്രാസിലെ അംബത്തുരില്‍ സ്റ്റീല്‍ മാനുഫാക്ചറിംഗ് കമ്പനി റോസല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ്. 1988ല്‍ അമേരിക്കയിലെത്തി. ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ കാഷ്യറായി ജോലി ചെയ്തു. മാവേലിക്കര പൊന്നശേരില്‍ വിളയില്‍ മിറിയം മാത്യു ആണ് ഭാര്യ. മക്കള്‍: ജോസഫ്, ഫിലിപ്പ്. മരുമക്കള്‍: എറിക്ക, അനിറ്റ. ചൂലൂര്‍ പരേതനായ സി.എം. ജോസഫ് - ശോശാമ്മ ദമ്പതികളുടെ മകനാണ്. സഹോദരന്‍: സി.ജെ. തോമസ് സംസ്‌കാര ശൂശ്രുഷ:
  വിവരങ്ങള്‍ക്ക്: 7189383000

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>