Obituary

Find in
 • പത്തനംതിട്ട: എള്ളില്‍ ജോസഫ് ഡാനിയേല്‍

  പത്തനംതിട്ട: മാരാമണ്‍ എള്ളില്‍ കുടുംബാംഗം ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍ - 73) നിര്യാതനായി. ഭാര്യ ഏലിയാമ്മ. മക്കള്‍: ഡോ.റെജി ജോസഫ് (ഫിലഡല്‍ഫിയ), ഡോ.റോണി ജോസഫ് (പത്തനംതിട്ട), അഡ്വ. റെനി സോബി (ദുബായ്). മരുമക്കള്‍: ഡോ.സിമി റെജി, ഡോ.ഡോണാ റെജി, സോബി ജോര്‍ജ്. ദീര്‍ഘകാലം ഗള്‍ഫില്‍ സേവനമനുഷ്ഠിച്ച പരേതന്‍ നാട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

 • ടാമ്പ (ഫ്‌ളോറിഡ): പാണ്ടിയാലയ്ക്കല്‍ ജോസഫ് തോമസ്

  ടാമ്പ (ഫ്‌ളോറിഡ): പാണ്ടിയാലയ്ക്കല്‍ ജോസഫ് തോമസ് (72) ഫ്‌ളോറിഡയിലെ ടാമ്പയില്‍ നിര്യാതനായി. ലില്ലിയാണ് ഭാര്യ. മക്കള്‍: പ്രിയ, തോമസ് ജോസഫ് (പ്രേം), പ്രീതി ജോസഫ്. മരുമക്കള്‍: സജി മത്തായി, റ്റീന ജോസഫ്, അശോക് തോമസ് സംസ്‌ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ റ്റാമ്പ സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ പള്ളിയില്‍ (11029 Davis Rd, Tampa, Florida 33637). തുടര്‍ന്ന് സംസ്‌കാരം സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറി ഗാര്‍ഡന്‍സില്‍ (11005 N US301, Thonotosassa, Florida 33592). പാണ്ടിയാലയ്ക്കല്‍ പരേതരായ പി.ടി.ജോസഫ് - ഗ്രേസി ദമ്പതികളുടെ മകനാണ്.

 • ഫീനിക്‌സ് (അരിസോണ): പാലാക്കുന്നേല്‍ സേവ്യര്‍

  ഫീനിക്‌സ് (അരിസോണ): ചങ്ങനാശേരി മാമ്മൂട് നടക്കപ്പാടത്ത് പാലാക്കുന്നേല്‍ സേവ്യര്‍ (കുട്ടപ്പന്‍ -83) ഫീനിക്‌സില്‍ നിര്യാതനായി. പൊതുദര്‍ശനം സെപ്റ്റംബര്‍ 10 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഹോളിക്രോസ് കാത്തലിക് ചാപ്പലില്‍ (9925 W. Thomas Rd, Avondale, AZ) . സംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ പത്തിന് ( 1537 W. Monroe st, Phoenix, AZ). ഭാര്യ ശാന്തമ്മ. മകള്‍: ബെറ്റി. മരുമകന്‍: ഷാജി. നടക്കപ്പാടത്ത് പരേതരായ ശൗരിച്ചന്‍ - മാമികുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോസുകുട്ടി (അരിസോണ), റ്റോമിച്ചന്‍ (ഡാളസ്), ചാക്കോച്ചന്‍ (ഷിക്കാഗോ), സിസ്റ്റര്‍ ജമാലറ്റ് (എസ്.എച്ച് കോണ്‍വന്റ് കോട്ടയം), അമ്മിണികുട്ടി കിഴക്കേതലക്കല്‍, വത്സമ്മ നരികുഴി, പരേതരായ ലില്ലിക്കുട്ടി ഇടയാടി, കുഞ്ഞൂഞ്ഞമ്മ മാറാട്ടുകുളം, തങ്കമ്മ കണ്ടത്തില്‍.

 • കൈപ്പുഴ: കുഴിപ്പറമ്പില്‍ മത്തായി

  കൈപ്പുഴ: പാലത്തുരുത്ത് ഇടവക കുഴിപറമ്പില്‍ മത്തായി (77) നിര്യാതയായി.സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ മേരി കല്ലറ മറ്റത്തികുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ജെയിംസ് മാത്യു (സജി, ഡല്‍ഹി), ജോയീസ് മാത്യു (ജോമോന്‍, വിന്നിപെഗ്ഗ്, ക്യാനഡ), ജോസ് മാത്യു ( ബിജു, കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വി എച്ച് എച്ച് എസ്), ഫാ. തോമസ് മാത്യു (ഫാ. സുനില്‍ കുഴിപറമ്പില്‍ ആഗ്രാ അതിരൂപത). മരുമക്കള്‍: ആന്‍സി (കാരുത്തുരുത്തേല്‍ കല്ലറ പറവന്തുരുത്ത്), മേരി (ലക്ഷണത്തുപറമ്പില്‍ കല്ലറ), ബിനു (കാഞ്ഞിരപ്പറമ്പില്‍, കുറുമുളളൂര്‍ )

 • ന്യൂയോര്‍ക്ക് : അന്നമ്മ പീറ്റര്‍

  ന്യൂയോര്‍ക്ക്: തൃശൂര്‍ പീച്ചി മൂത്തമുളയില്‍ (പൂവത്തുവീട്ടില്‍) പരേതനായ എം.ഒ.പീറ്ററുടെ ഭാര്യയും, കണ്ണാറ സ്‌കൂളിലെ റിട്ടയേഡ് അധ്യാപികയുമായ അന്നമ്മ പീറ്റര്‍ ( അന്നമ്മ ടീച്ചര്‍ - 84) നിര്യാതയായി. പൊതുദര്‍ശനം ഓഗസ്റ്റ് 28 ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ യോങ്കേഴ്‌സിലെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോമില്‍. സംസ്‌കാര ബുധനാഴ്ച രാവിലെ എട്ടിന് യോങ്കേഴ്‌സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ ചര്‍ച്ചിലെ ശുശ്രൂഷയ്ക്കു ശേഷം മൗണ്ട് ഹോപ് സെമിത്തേരിയില്‍. മക്കള്‍: ഷാജു എം പീറ്റര്‍ (ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സ് ഡയറക്ടര്‍), റെജി എം. പീറ്റര്‍, ജെസി മാത്യു, റ്റെസി ചെറിയാന്‍, ലിസി സതീഷ്, ജോജി എം. പീറ്റര്‍ (എല്ലാവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: ജ്യോതി പീറ്റര്‍, ഷീബ പീറ്റര്‍, ബെന്നി മാത്യു, ചെറിയാന്‍ വര്‍ഗീസ്, സതീഷ് തോമസ്, ബിന്ദു പീറ്റര്‍.
  കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു പീറ്റര്‍ (646 685 1508), റെജി പീറ്റര്‍ (914 450 4087), ജോജി പീറ്റര്‍ (914 275 2760).

 • ന്യൂജേഴ്‌സി: കോന്തിയാപറമ്പില്‍ ജിജി കുര്യന്‍

  ന്യൂജേഴ്‌സി: കോന്തിയാപറമ്പില്‍ ബിനോയി കുര്യന്റെ ഭാര്യ ജിജി നിര്യാതയായി. സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 24 വെള്ളിയാഴ്ച രാവിലെ പത്തിന് ഈസ്റ്റ് ഹാനോവറിലെ 312 റിഡ്ജ്‌ഡെയില്‍ അവന്യൂവിലുള്ള സെന്റ് റോസ് ഓഫ് ലിമ ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം 225 റിഡിജ്‌ഡെയില്‍ അവന്യൂവിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരി ആന്‍ഡ് മുസോളിയത്തില്‍. വടക്കേടം ജോസ് - ലീലാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോമി, ജീന റെജി എടാട്ടുകുന്നേല്‍, ജിഷ.

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>