Obituary

Find in
 • കിഴക്കേകല്ലട: പടപുഴ വട്ടവിള ബോബി സദനത്തിൽ തങ്കമ്മ

  കിഴക്കേകല്ലട: പടപുഴ വട്ടവിള ബോബി സദനത്തിൽ (ചുനക്കര) നൈനാൻ ചാക്കോയുടെ ഭാര്യ (റിട്ട. മേട്രൺ ഓഫ് എസ്എഐഎൽ ആർഎം‍ഡി ജാർഖണ്ഡ്) തങ്കമ്മ (78) നിര്യാതയായി. സംസ്കാരം പിന്നീട്. മുഖത്തല വേളിക്കാട്ട് കൂനംകുഴി എട്ടുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് നൈനാൻ, ജോൺ നൈനാൻ (യുഎസ്). മരുമക്കൾ: ജോളി ജേക്കബ്, സൂസൻ ജോൺ (യുഎസ്).

 • കൊട്ടാരക്കര: മണ്ണടി അരുവണ്ണൂർ വി.പ്രഭാകരൻ

  കൊട്ടാരക്കര: മണ്ണടി അരുവണ്ണൂർ വീട്ടിൽ റിട്ട. അധ്യാപകൻ വി.പ്രഭാകരൻ (80) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന്. ഭാര്യ: സദിനി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബെറ്റ്സി (ഹെഡ്മിസ്ട്രസ്, ഗവ. ജെബിഎസ് മുണ്ടൻകാവ്), ഷെല്ലി (എൻജിനീയർ യുഎസ്), ഡോ.ഡോളി (മെഡിക്കൽ ഓഫിസർ കൃഷ്ണപുരം). മരുമക്കൾ: വി.വി.മധു (ഒപ്റ്റോമെട്രിസ്റ്റ്, സിഎച്ച്സി, കറുകച്ചാൽ), ബീന (യുഎസ്), അഡ്വ. കെ.വിനോദ് കുമാർ.

 • വിലങ്ങോലില്‍: മേരിക്കുട്ടി

  കോട്ടാങ്ങല്‍: വിലങ്ങോലില്‍ പരേതനായ വി.സി. ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (82) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിനു കോട്ടാങ്ങല്‍ സെന്‍റ് ജോണ്‍സ് പള്ളിയില്‍. പരേത എടത്വ കരിയ്ക്കംപള്ളില്‍ തൊള്ളായിരത്തില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജേക്കബ് ചാക്കോ (യുഎസ്എ), ഡോ. ജോര്‍ജ് ചാക്കോ (യുഎസ്എ), മാര്‍ട്ടിന്‍ ചാക്കോ (ഓസ്‌ട്രേലിയ). മരുമക്കള്‍: ഡോ. താവു ജേക്കബ് (യുഎസ്എ), ഡോ. ബ്ലസി ജോര്‍ജ് (യുഎസ്എ).

 • ഷിക്കാഗോ: കോച്ചേരില്‍ അന്നമ്മ

  ഷിക്കാഗോ: കൂടല്ലൂര്‍ കോച്ചേരില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. പൊതുദര്‍ശനം ജൂലൈ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ജൂലൈ ആറ് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം നൈല്‍സിലുള്ള ക്‌നാനായ കാത്തലിക് സെമിത്തേരിയില്‍. പരേത ഞീഴൂര്‍ ആലപ്പാട്ട് (നീരളകോട്ടില്‍) കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ (ഡിട്രോയിറ്റ്), മേരി, സിറിയക് (ഇരുവരും ഷിക്കാഗോ), ഡെയ്‌സി (ഡിട്രോയിറ്റ്), സജി, ജോബി (ഇരുവരും ഷിക്കാഗോ). മരുമക്കള്‍: ബേബി കൊല്ലാലപ്പാറ, ജോസ് വിലങ്ങുകല്ലേല്‍, ആനീസ് മാടുകുത്തിയേല്‍, ജോസഫ് തെക്കേല്‍, ഷേര്‍ളി കണ്ണോങ്കല്‍, സിനി ചാറവേലില്‍. സഹോദരങ്ങള്‍: പരേതയായ പെണ്ണമ്മ കാരാപ്പള്ളില്‍, പരേതയായ ഏലിക്കുട്ടി, ജോസി ലൂക്കാ ആലപ്പാട്ട്, മേരി ലൂക്ക, പരേതയായ സിസിലി ആനാലില്‍, സണ്ണി ആലപ്പാട്ട്.

 • ന്യൂയോര്‍ക്ക്: തെക്കേക്കുന്നേല്‍ മത്തായി

  ന്യൂയോര്‍ക്ക്: കോതമംഗലം സെന്റ് ജോര്‍ജ് ഹൈകൂളില്‍ അധ്യാപകനായും, ദീര്‍ഘകാലം മൂവാറ്റുപുഴയില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ച കോതമംഗലം കോഴിപ്പള്ളി തെക്കേക്കുന്നേല്‍ മത്തായി (91) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. ജൂലൈ 4 ബുധനാഴ്ച 2 മുതല്‍ 5 വരെ വി. കുര്‍ബാനയും പൊതുദര്‍ശനവും സെന്റ് മേരീസ് സീറൊ മലബാര്‍ പള്ളിയില്‍ (5 വില്ലോ ട്രീ റോഡ്, വെസ്ലി ഹില്‍സ്, ന്യു യോര്‍ക്ക് 10952). സംസ്‌കാരം പിന്നീട്‌കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. കോതമംഗലത്ത് റബര്‍ ബിസിനസും നടത്തിയിരുന്നു. ഭാര്യ പരേതയായ മേരി ഞാറക്കല്‍ പുത്തനങ്ങാടി കുടുംബാംഗമാണ്. 1987ല്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. മക്കള്‍ക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കള്‍: തെരീസ, ആലീസ്, ഹൊര്‍മീസ്, ചെറിയാന്‍. മരുമക്കള്‍: സാജു വിതയത്തില്‍, ജോസഫ് മാരാമറ്റം, ദീപ ആലപ്പാട്ട്, ജയ പുളിക്കല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: : 8452695418

 • ഡാളസ്: മേപ്രത്ത് രാജന്‍ ഫിലിപ്പ്

  ഡാളസ്: ഡാളസിലെ സാമൂഹ്യ - സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന മാരാമണ്‍ മേപ്രത്ത് രാജന്‍ ഫിലിപ്പ് (70) നിര്യാതനായി. പൊതുദര്‍ശനം ജൂലൈ എട്ട് ഞായറാഴ്ച വൈകുന്നേരം 6.30 മുതല്‍ ഒമ്പതു വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ (1400 ഡബ്ലു. ഫ്രാങ്ക്‌ഫോര്‍ഡ് റോഡ്, ടെക്‌സസ് 75007). സംസ്‌കാര ശുശ്രൂഷ ജൂലൈ ഒമ്പത് തിങ്കളാഴ്ച രാവിലെ 9.30 ന് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കരോള്‍ട്ടണില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം സണ്ണിവെയ്‌ലിലുള്ള പ്ലസന്റ് റിഡ്ജി സെമിത്തേരിയില്‍ (4600 എന്‍. ബെല്‍റ്റ് ലൈന്‍ റോഡ്, സണ്ണിവെയ്ല്‍, ടെക്‌സസ് 75182). ഭാര്യ ലില്ലിക്കുട്ടി റാന്നി കുമ്പളൈംപൊയ്ക ചരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ലിബി, സിബി, ടിബി. മരുമക്കള്‍: ഷാജി അലാനിക്കല്‍ കാഞ്ഞിരപ്പള്ളി, ജസ്റ്റിന്‍ പള്ളിപ്പറമ്പില്‍ കരുവാറ്റ, ആനന്ദ് (എല്ലാവരും ഡാളസ്). സണ്ണിവയ്ല്‍ സിറ്റിയുടെ പബ്ലിക് ലൈബ്രറി ബോര്‍ഡ് മെമ്പര്‍, കേരള അസോസിയേഷന്റെ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് യൂണിറ്റ് ട്രഷറര്‍, നോട്ടറി, ഫാമിലി കൗണ്‍സിലര്‍ തുടങ്ങി വിവധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബി ശാമുവേല്‍ - 469 358 7553.
  ഷാജി രാമപുരം

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>