Obituary

Find in
 • കാരയ്ക്കാട്: ഗ്രീൻ കോട്ടേജിൽ പി.എൻ. ഗോപിനാഥൻ പിള്ള

  കാരയ്ക്കാട്: പിഡബ്ല്യുഡി റിട്ട. എൻജിനീയർ ഗ്രീൻ കോട്ടേജിൽ പി.എൻ. ഗോപിനാഥൻ പിള്ള (88) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന്. ചെങ്ങന്നൂർ മുണ്ടൻകാവ് പനങ്ങാട്ട് കുടുംബാംഗമാണ്. ഭാര്യ: ജി. ശാന്തകുമാരി (മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: ജി.സുരേഷ് (ഇന്റലിജൻസ് ബ്യൂറോ), ജി. അനിൽകുമാർ (ബ്രൂണെ), ജി.ജയകുമാർ (കോട്ടയം പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ജി. അനിൽകുമാർ (യുഎസ്), പരേതയായ മിനി. മരുമക്കൾ: ഗീത, ഷൈനി, ഡോ.എ.ജെ. ജൻസി, ബെറ്റി, സതീഷ് കുമാർ.

 • മാവേലിക്കര: പൊന്നോല വീട്ടിൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്

  മാവേലിക്കര: വിമുക്തഭടനും ചെട്ടികുളങ്ങര ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ മുൻ വൈസ് പ്രസിഡന്റുമായ ആഞ്ഞിലിപ്രാ പൊന്നോല വീട്ടിൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് (79) നിര്യാതനായി. സംസ്കാരം വ്യാഴം മൂന്നിന്. ഇടുക്കി, ആലപ്പുഴ കലക്ടറേറ്റുകളിൽ സാർജന്റ് ആയി സേവനം ചെയ്തു. സിപിഐ ചെട്ടികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആഞ്ഞിലിപ്രാ എൻഎസ്എസ് കരയോഗം സെക്രട്ടറി, കണ്ണമംഗലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കാർഷിക വികസനസമിതി അംഗം, തട്ടയ്ക്കാട്ട് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:സി.എൻ.വിജയകുമാരി(റിട്ട. പ്രഥമാധ്യാപിക, കണ്ടിയൂർ ഗവ.യുപിഎസ്). മക്കൾ: വി.ജി.ബിജു (സൗദി), ജി.ബിനു (വില്ലേജ് ഓഫിസർ, വെട്ടിയാർ), ജി.വിനോദ് (കലിഫോർണിയ). മരുമക്കൾ: കവിത ബിജു (അധ്യാപിക, ധൻബാദ്), വിദ്യാ ബിനു (അധ്യാപിക, കുട്ടംപേരൂർ എസ്കെവി ഇംഗ്ലിഷ് മീഡിയം സ്കൂൾ), സെറിൻ ജോസഫ് (കലിഫോർണിയ).

 • പുനലൂര്‍: കാരിക്കാട്ട് അന്നമ്മ വര്‍ക്കി

  പുനലൂര്‍ :ഇളമ്പല്‍ കുറ്റിക്കോണം കാരിക്കാട്ട് വീട്ടില്‍ പരേതനായ എന്‍. കെ . വര്‍ക്കിയുടെ ഭാര്യാ അന്നമ്മ വര്‍ക്കി(80) നിര്യാതയായി. സംസ്‌കാാരം മാര്‍ച്ച് 14 ബുധനാഴ്ച 10 മണിക്ക് ഇളമ്പല്‍ മാക്കന്നൂര്‍ ക്രിസ്തുരാജ കത്തോലിക്ക പള്ളിയില്‍ . പരേത ഞാറക്കാട് മുകളുവിള കുടുംബാംഗമാണ്. മക്കള്‍ :കെ. വി . വര്‍ഗീസ്(കുറ്റിക്കോണം), എബ്രഹാം വര്‍ക്കി (ന്യൂയോര്‍ക്ക്), റോസമ്മ സ്റ്റീഫന്‍ (ഹൂസ്റ്റണ്‍),ജോളി സേവ്യര്‍ (അദ്ധ്യാപിക,ആര്യ ഭാരതി, ഓമല്ലൂര്‍) ,ഡെയ്‌സി അലക്‌സ്( അദ്ധ്യാപിക ,സെന്റ് മേരിസ് ,കൊട്ടാരക്കര),ബിജു വര്‍ക്കി (കണറ്റിക്കട്ട്),പ്രിന്‍സി ജെയിംസ് (ഹൂസ്റ്റണ്‍) മരുമക്കള്‍ :അന്നമ്മ വര്‍ഗീസ്( കുറ്റിക്കോണം) , ലിസി എബ്രഹാം (ന്യുയോര്‍ക്ക്), സ്റ്റീഫന്‍ കുര്യാക്കോസ് (ഹൂസ്റ്റണ്‍),സേവ്യര്‍ ജേക്കബ്ബ് (പുത്തന്‍പീടിക),അലക്‌സ്‌കുട്ടി യോഹന്നാന്‍ (കൊട്ടാരക്കര),റെയ്‌നി വര്‍ക്കി (കണറ്റിക്കട്ട്), ജെയിംസ് കൂടല്‍ (ഹ്യൂസ്റ്റണ്‍).

 • കണ്ണൂര്‍: കളിക്കോട്ടില്‍ പദ്മനാഭന്‍

  കണ്ണൂര്‍: എസ്.ബി.ടി റിട്ടയേഡ് റീജണല്‍ മാനേജര്‍ കളിക്കോട്ടില്‍ പദ്മനാഭന്‍ (66) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഗിരീഷ് (സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റ്, വിര്‍ജീനിയ), പ്രകാശ് (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, ചെന്നൈ), അനീഷ് (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, പൂന). മരുമക്കള്‍: അനിമ, അനന്തു, പായല്‍.

 • മല്ലപ്പള്ളി: മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്

  മല്ലപ്പള്ളി: പുതുശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ് (തോമാച്ചന്‍ - 77) ബെംഗ്ലൂരില്‍ നിര്യാതനായി. സ#ംസ്‌കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍. മക്കള്‍: ജോണ്‍, ബിന്ദു (ഇരുവരും ന്യൂയോര്‍ക്ക്), ബിനി (ബെംഗ്ലൂരു). മരുമക്കള്‍: സുജ, ജിജി (ഇരുവരും ന്യൂയോര്‍ക്ക്), മൈക്കിള്‍ (ബെംഗ്ലൂരു).

 • മാവേലിക്കര: മാമ്മൂട്ടില്‍ എം.സി.ജോര്‍ജ്

  മാവേലിക്കര: പത്തിച്ചിറ മാമ്മൂട്ടില്‍ എം.സി.ജോര്‍ജ് (92) നിര്യാതനായി. ഭാര്യ ശോശാമ്മ വര്‍ഗീസ് (റിട്ട. സീനിയര്‍ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) തിരുവല്ല വലിയ പുതുശേരില്‍ കുടുംബാംഗം. മക്കള്‍: സൂസന്‍ രാജു വര്‍ഗീസ് (അശ്വതി -ന്യൂയോര്‍ക്ക്), ഡോ.ജേക്കബ് ജോര്‍ജ് (മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജ് പത്തനാപുരം), വര്‍ഗീസ് ജോര്‍ജ് (വിജി - അബുദാബി). മരുമക്കള്‍: റവ.ഡോ.രാജു വര്‍ഗീസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി, ന്യൂയോര്‍ക്ക്), ഡോ.ബീന ജേക്കബ്, ഷീന ആനി വര്‍ഗീസ്.

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>