Obituary

Find in
 • ഹൂസ്റ്റണ്‍: സാം കെ. സഖറിയ

  ഹൂസ്റ്റണ്‍: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലില്‍ സാം കെ. സഖറിയ (62്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘകാലമായി ഹൂസ്റ്റണിലെ പവല്‍ ഇന്‍ഡസ്ട്രീസ്ല്‍ (Powell Industries) സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: എല്‍സി സഖറിയ ( Ben Taub - ബെന്‍ ടാബ് ഹോസ്പ്പിറ്റല്‍ നഴ്സ്) നാരങ്ങാനം കരിമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ബ്രയന്‍ സഖറിയ (Buffalo, New York , ബ്രിനി സഖറിയ ( Attorney, San Antonio) മരുമകള്‍ : ഡോ. ഷെര്‍വി സഖറിയ. പൊതുദര്‍ശനം: മാര്‍ച്ച് 2 നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ St. Thomas Indian Orthodox Cathedral 2411, 5th Street, Stafford, TX 77477 സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 3 ന് ശനിയാഴ്ച രാവിലെ 8:30 മുതല്‍ St. Thomas Indian Orthodox Cathedral 2411, 5th Street, Stafford, TX 77477 ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം ഫോറെസ്‌റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Road, Houston, TX 77077) വച്ച് നടത്തപെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐ.പി. മാത്യു (അച്ചു) - 832 651 1591

 • ഡാളസ്: സാറാമ്മ ഡാനിയേല്‍

  ഡാളസ് : ശാരോന്‍ ഫെലോഷിപ് ചര്‍ച്ചിന്റെ സ്ഥാപകന്‍ പരേതനായ പാസ്റ്റര്‍ പി.ജി.ഡാനിയേലിന്റെ ഭാര്യ സാറാമ്മ (കുഞ്ഞൂഞ്ഞമ്മ - 76) നിര്യാതയായി. പൊതുദര്‍ശനം മാര്‍ച്ച് 2 വെള്ളിയാഴ്ച 6:30 നു ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് (940 Barnes Bridge Road, Mesquite, Texas 75150) സഭാമന്ദിരത്തില്‍. തുടര്‍ന്ന് അനുസ്മരണസമ്മേളനം. സംസ്‌കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തില്‍ ആരംഭിച്ച് തുടര്‍ന്ന് അലനിലുള്ളടറന്‍ടൈന്‍ ജാക്‌സണ്‍മോറോ ഫ്യൂണറല്‍ ഹോമില്‍ (2525 S Cetnral Expressway, Allen, Texas 75013). 1972 ല്‍ കുടുംബസമേതം ന്യൂയോര്‍ക്കിലേക്ക് കുടിയേറി. മാന്‍ഹട്ടന്‍ മെട്രോപോളിറ്റന്‍ ആശുപത്രിയിലും, പിന്നീട് ഡാളസ് പാര്‍ക് ലാന്‍ഡ് ഹോസ്പിറ്റലിലും സേവനം ചെയ്തു. ഡാളസ് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് അംഗമായിരുന്നു. മക്കള്‍: ലീന ബിജി, ജോണ്‍സന്‍ അനു, ആന്‍ ജെയ്‌സണ്‍, പരേതയായ ഡോ. റീന ഡാനിയേല്‍, ഡോ. ജോണി ഫിലിപ്‌സ്. റാന്നി ചേറുകുളഞ്ഞി കോയിക്കാമണ്ണില്‍ പരേതരായ മത്തായി ഏബ്രഹാം- ശോശാമ്മ ഏബ്രഹം ദമ്പതികളുടെ മകളാണ്.

 • ഇടപ്പള്ളി: മരോട്ടിച്ചുവട് സെഡ്ര കോട്ടേജിൽ ജോസി എ.ജെ. ന്യൂനസ്

  ഇടപ്പള്ളി: റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ മരോട്ടിച്ചുവട് മൈത്രിലെയിൻ സെഡ്ര കോട്ടേജിൽ ജോസി എ.ജെ. ന്യൂനസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് ഉണിച്ചിറ സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ: ഡിലോറ. മക്കൾ: ജോസഫ് ആന്റണി(യുഎസ്), ഡോ.ഡറീന മെന്റസ് (കെയർ മെഡിക്കൽ സെന്റർ പച്ചാളം). മരുമക്കൾ: ക്ലോട്ടിഡ (യുഎസ്), ജോസഫ് മാൽക്കം മെന്റസ്(ഫാർമ ലിങ്ക് കൊച്ചി)

 • കൂത്താട്ടുകുളം: പാലക്കുഴ പുടവക്കരയിൽ ഏലിയാമ്മ

  കൂത്താട്ടുകുളം: പാലക്കുഴ പുടവക്കരയിൽ റിട്ട. അധ്യാപകൻ പരേതനായ പി.യു. മർക്കോസിന്റെ ഭാര്യ ഏലിയാമ്മ (70) നിര്യാതയായി. പാലക്കുഴ സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. മുളക്കുളം പുത്തൂർ ആക്കാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജു (യുഎസ്), സഞ്ജു (അധ്യാപകൻ, ബിപിഎസ് കോളജ് പിറമാടം). മരുമക്കൾ: നല്ലില പടിപ്പുരയിൽ ഷാജി (യുഎസ്), സിമി.

 • കാക്കനാട് : കിളുത്താറ്റിൽ ഡോ. ബിനോ ജോർജ്

  കൊച്ചി: ലിസി ആശുപത്രിയിലെ സീനിയർ അനസ്തറ്റിസ്റ്റ് കാക്കനാട് കിളുത്താറ്റിൽ ഡോ. ബിനോ ജോർജ് (58) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് തെങ്ങോടുള്ള വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: വേലന്റേത്ത് ഡോ. അനൂഷ വർഗീസ് (റേഡിയോളജിസ്റ്റ് ലൂർദ് ആശുപത്രി). മക്കൾ: ആശിഷ് ബി. ജോർജ് (യുഎസ്), ഡോ. ആശിക്ക ബി. ജോർജ്. മരുമകൻ: അമ്പിശേരിൽ ഡോ. ഫിലിപ് മാത്യു.

 • ന്യൂജേഴ്‌സി : ജോസ് കിടങ്ങന്‍

  ന്യൂജേഴ്‌സി : ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സിയില്‍ നിര്യാതനായി.പൊതുദര്‍ശനം ബ്ലൂംഫീല്‍ഡ് ഒ' ബോയല്‍ ഫ്യൂണറല്‍ ഹോമില്‍ ഫെബ്രുവരി 24 ശനിയാഴ്ച 3 മണി മുതല്‍ 7 മണി വരെ. (309 Broad tSreet, Bloomfield, NJ). സംസ്‌കാരം ഫെബ്രുവരി 27 ന് 3 മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയില്‍. ഭാര്യ മേരിക്കുട്ടി വാഴക്കുളം കല്ലുങ്കല്‍ കുടുംബാംഗം, മക്കള്‍: ക്രിസ്, ചാള്‍സ്, റയ്‌ന, മരുമക്കള്‍ : ലിസ, ജൂലി.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : 973 985 8206.

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>