Obituary

Find in
 • ചോ​റ്റി: ശി​വ​ഗം​ഗ​യി​ൽ മോ​ഹ​ൻ​ലാ​ൽ

  ചോ​റ്റി: ശി​വ​ഗം​ഗ​യി​ൽ മോ​ഹ​ൻ​ലാ​ൽ(64, മു​ൻ സൂ​പ്പ​ർ​വൈ​സ​ർ ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റ്, കു​പ്പ​ക്ക​യം) നി​ര്യാ​ത​നാ​യി.
  സം​സ്കാ​രം ശനിയാഴ്ച 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ.
  ഭാ​ര്യ: ര​മാ​ദേ​വി (ആ​രോ​ഗ്യ​വ​കു​പ്പ് എ​രു​മേ​ലി ).
  മ​ക​ൾ: മീ​ര.
  മ​രു​മ​ക​ൻ :ഗോ​കു​ൽ (കാ​ന​ഡ).

 • തൃ​പ്പൂ​ണി​ത്തു​റ: ഈ​റ്റ​ത്തോ​ട്ട് ഇ.​ജെ. ജോ​സ​ഫ്

  തൃ​പ്പൂ​ണി​ത്തു​റ: ഫാ​ക്ട് റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഈ​റ്റ​ത്തോ​ട്ട് ഇ.​ജെ. ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ-73) നി​ര്യാ​ത​നാ​യി.
  സം​സ്കാ​രം തിങ്കള്‍ 2.30ന് ​തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.
  ഭാ​ര്യ: പ​രേ​ത​യാ​യ റ്റെ​സി ജോ​സ​ഫ് (റി​ട്ട. പ്ര​ഫ​സ​ർ, ആ​ലു​വ യു​സി കോ​ള​ജ്) ക​ട്ട​പ്പ​ന ഞാ​റ്റു​തോ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജോ (യു​എ​സ്എ), ജി​ജോ (യു​കെ). മ​രു​മ​ക്ക​ൾ: സെ​റീ​ന പാ​ണ്ടി​യാം​പ​റ​ന്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, ഷീ​ബ ത​റ​പ്പേ​ൽ മം​ഗ​ളൂ​രു.

 • ത​ല​ക്കോ​ട് അം​ബി​കാ​പു​രം പ​രു​ത്തി​പ്പി​ള്ളി​ൽ പി.​യു. പൗ​ലോ​സ്

  കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട് അം​ബി​കാ​പു​രം പ​രു​ത്തി​പ്പി​ള്ളി​ൽ പി.​യു. പൗ​ലോ​സ് (94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം തിങ്കള്‍ 10ന് ​അം​ബി​കാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.
  ഭാ​ര്യ: മ​റി​യ​ക്കു​ട്ടി പൈ​ങ്ങോ​ട്ടൂ​ർ ത​റ​മു​ട്ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍ പോ​ൾ, തോ​മ​സ് പോ​ൾ (യു​എ​സ്എ), സി​സ്റ്റ​ർ എ​യ്മി പോ​ൾ എ​സ്എ​ച്ച് (പ​ഞ്ചാ​ബ്), സി​സ്റ്റ​ർ ആ​ശ എ​സ്ജെ (ഗോ​രാ​ഖ്പൂ​ർ), മേ​രി, ഗ്രേ​സി, ജാ​ൻ​സി, ബേ​ബി.
  മ​രു​മ​ക്ക​ൾ: എ​ൽ​സി, എ​ൽ​സി, പോ​ൾ എ​ട​പ്പാ​ട്ട് ക​ലൂ​ർ, ജോ​സ് വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ മൂ​വാ​റ്റു​പു​ഴ, ജോ​ർ​ജ് ച​ക്കാ​ല​ക്കു​ന്നേ​ൽ ക​ല്ലൂ​ർ​ക്കാ​ട്, റി​നി.

 • കേ​ശ​വ​ദാ​സ​പു​രം കൊ​ന്ന​യ്ക്ക​ൽ കെ.​പി. ജോ​സ​ഫ്

  തി​രു​വ​ന​ന്ത​പു​രം: മു​ൻ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ കേ​ശ​വ​ദാ​സ​പു​രം കാ​ക്ക​നാ​ട് ലെ​യ്ൻ കൊ​ന്ന​യ്ക്ക​ൽ കെ.​പി. ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ-95, റി​ട്ട. ഐ​എ ആ​ൻ​ഡ് എ​എ​സ്) നി​ര്യാ​ത​നാ​യി.
  സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വ രാ​വി​ലെ 10ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പ​ട്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.
  ഭാ​ര്യ: പെ​ണ്ണ​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ദി​ത്യ​പു​രം പ​ള്ളി​വാ​തു​ക്ക​ൽ കു​ടും​ബാം​ഗം.
  മ​ക്ക​ൾ: ഡോ. ​പു​ഷ്പം, പോ​ൾ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡോ. ​ടി.​ഡി. ജ​യിം​സ് തേ​ക്കും​കാ​ട്ടി​ൽ, ഡോ. ​പു​ഷ്പ തോ​ട്ടു​വേ​ലി​ൽ (യു​എ​സ്എ)

 • ഫാ. ​കെ.​ജെ. വി​ൻ​സെ​ന്‍റ് ക​മു​കി​ൻ​കോ​ട്

  നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ വൈ​ദി​ക​നും പെ​രു​ങ്ക​ട​വി​ള ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​കെ.​ജെ. വി​ൻ​സെ​ന്‍റ് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ക​മു​കി​ൻ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ നടത്തി
  തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് എം. ​സൂ​സ​പാ​ക്യം, സ​ഹാ​യ​മെ​ത്രാ​ൻ റ​വ. ഡോ. ​ക്രി​സ്തു​ദാ​സ്, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
  ആ​റാ​ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1974-ൽ ​ബി​ഷ​പ് പീ​റ്റ​ർ ബെ​ർ​ണാ​ഡ് പെ​രേ​ര​യി​ൽ നി​ന്നും വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ അ​ടി​മ​ല​ത്തു​റ, കൊ​ച്ചു​പ​ള്ളി, വെ​ട്ടു​തു​റ, മ​രി​യ​നാ​ട് എ​ന്നീ ഇ​ട​വ​ക​ക​ളി​ലും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​യും പാ​ലോ​ട്, ഇ​ടി​ഞ്ഞാ​ർ, ബ്രൈ​മൂ​ർ, പേ​ര​യം, താ​ന്നി​മൂ​ട്, മ​ണി​വി​ള, വ്ളാ​ത്താ​ങ്ക​ര, ക​മു​കി​ൻ​കോ​ട്, ചു​ള്ളി​മാ​നൂ​ർ, ചെ​ന്പൂ​ർ എ​ന്നീ ഇ​ട​വ​ക​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പാ​ള​യം ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, തി​രു​വ​ന​ന്ത​പു​രം രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ, രൂ​പ​ത ധ​ന​കാ​ര്യ സ​മി​തി അം​ഗം, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​രു​ന്നു.
  കു​ഷ്ഠ​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി വ​രു​ന്ന നെ​ടി​യാം​കോ​ട് എ​ച്ച്ഡ​ബ്ല്യു​എ​സ് ആ​ശു​പ​ത്രി​യു​ടേ​യും മ​ര്യ​നാ​ട് വി​ദ്യാ​സ​ദ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ, മ​ണി​വി​ള ഓ​ൾ സെ​യ്ന്‍റ്സ് സ്കൂ​ൾ, വ്ളാ​ത്താ​ങ്ക​ര ഒൗ​വ​ർ ലേ​ഡി ഓ​ഫ് അ​സം​പ്ഷ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ​യു​ടേ​യും സ്ഥാ​പ​ക​നാ​ണ്. ക​മു​കി​ൻ​കോ​ട് ലി​റ്റി​ൽ​ഫ്ള​വ​ർ ഹൗ​സി​ൽ പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ൻ-​ജ്ഞാ​ന​മ്മ ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ മ​ക​നാണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ കെ.​ജെ. ജ​യിം​സ്, കെ.​ജെ. അ​ലോ​ഷ്യ​സ്, സി​സ്റ്റ​ർ കെ.​ജെ. മേ​രി അ​സൂ​ന്ത, കെ.​ജെ. ലി​ല്ലി പു​ഷ്പം, പ​രേ​ത​നാ​യ കെ.​ജെ. വി​ക്ട​ർ, പ​രേ​ത​യാ​യ കെ.​ജെ. ലി​റ്റി​ൽ​ഫ്ള​വ​ർ, കെ.​ജെ. ജോ​ണ്‍.

 • മുതിര്‍ന്ന നാടക-സിനിമ അഭിനേത്രി കെ.ജി. ദേവകിയമ്മ അന്തരിച്ചു

  പ്രശസ്ത നാടക-സിനിമ നടി കെ.ജി. ദേവകിയമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
  97 വയസ്സായിരുന്നു.
  കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്തു നാരായണന്‍ കുട്ടി തുടങ്ങിയ സിനിമകളിലെ മുത്തശ്ശി വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. കലാനിലയം നാടക വേദി സ്ഥാപകനും തനി നിറം പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയാണ്.
  അറിയപ്പെടുന്ന റേഡിയോ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ദേവകിയമ്മ. നന്നേ ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിക്കുകയും എട്ടു വയസ്സുള്ളപ്പോള്‍ തന്നെ കച്ചേരി നടത്തി അരങ്ങേറ്റം കുറിക്കയും ചെയ്തു. ആ കാലഘട്ടത്തില്‍ തന്നെ ഭാഗവതരായിരുന്ന അച്ഛന്റെ അനുജന്റെ നാടക കമ്പനിയില്‍ നാടകങ്ങള്‍ക്ക് മുന്നെയുള്ള ബാലെ പാട്ടിലൂടെ തുടക്കം കുറിച്ചു. പിന്നീട് വിവിധ നാടകങ്ങളില്‍ പാടി അഭിനയിച്ചു തുടങ്ങി.
  ആകാശവാണിയില്‍ വച്ച് പത്മരാജനുമായുള്ള പരിചയമാണ് ദേവകിയമ്മയെ സിനിമയില്‍ എത്തിച്ചത്.

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>