Obituary

Find in
  • മള്ളുശ്ശേരി : പൊക്കംതാനം ബേബി

    മള്ളുശ്ശേരി : പൊക്കംതാനം ബേബി (തോമസ് ) നിര്യാതനായി . ഭാര്യ ലൂസി മാഞ്ഞൂര്‍ മഴുവഞ്ചേരി കുടുംബാംഗമാണ്.മക്കള്‍ : തോമസുകുട്ടി , സിറിയക്, ബോബി (മൂവരും കാലിഫോര്‍ണിയ), ജോബി. മരുമക്കള്‍ : മോളി പൂവ്വത്തിങ്കല്‍ കീഴൂര്‍, മീരാ വെള്ളാപ്പള്ളി പേരൂര്‍, സലോമി മാങ്കോട്ടില്‍ കീഴൂര്‍.

  • ന്യൂയോര്‍ക്ക്: കൂട്ടുങ്കല്‍ ജോസഫ് ജോസ്

    ന്യൂയോര്‍ക്ക് : കരിങ്കുന്നം കൂട്ടുങ്കല്‍ ജോസഫ് ജോസ് (72) ന്യൂ യോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നിര്യാതനായി . ഭാര്യ മറിയാമ്മ തൊടുപുഴ പുലിയനാര്‍ കുടുംബാംഗമാണ്. മക്കള്‍ : സുനില്‍ , മേരി . മരുമക്കള്‍ : ഹ്യുമാ. പൊതുദര്‍ശനം ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഒബ്രിയാന്‍ ഫ്യൂണറല്‍ ഹോമില്‍ (640 Elmond Rd NY). സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9.30 ന് സെന്റ് ബോണിഫസ് ചര്‍ച്ചില്‍ (631 Elmond NY).

  • ഷിക്കാഗോ: മറിയം കിഴക്കേക്കുറ്റ്

    ഷിക്കാഗോ: കിഴക്കേക്കുറ്റ് പരേതനായ ചാക്കോയുടെ ഭാര്യ മറിയം (85) ഷിക്കാഗോയില്‍ നിര്യാതയായി. പൊതുദര്‍ശനം നവംബര്‍ ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ . സംസ്‌കാര ശുശ്രൂഷ നവംബര്‍ രണ്ട് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍. തുടര്‍ന്ന് മേരിഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം. പരേത ഏറ്റുമാനൂര്‍ മണിയിലേട്ട് കുടുംബാംഗമാണ്. മക്കള്‍: മാത്യു കിഴക്കക്കുറ്റ്, ജോയി കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, എല്‍സമ്മ ജോയി പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സുജ സിബി കൈതക്കത്തൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, മിനി ജോജോ എടകര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്. മരുമക്കള്‍: മേരി പട്ടക്കാച്ചിയില്‍, മോളി കൈതക്കത്തൊട്ടിയില്‍, സാലി കുഴിപ്പില്‍, ജോയി പൂത്തുറയില്‍, ഷിജി തട്ടാമറ്റത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, ഡോളി ആക്കല്‍കൊട്ടാരത്തില്‍, ജോജോ എടകര, സിമി കൊടുവത്തറ.

  • കൊടുമണ്‍: വടക്കേമുറിയില്‍ കുഞ്ഞമ്മ ശാമുവേല്‍

    കൊടുമണ്‍: വടക്കേമുറിയില്‍ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ ( റിട്ട. ഹെഡ്മിസ്ട്രസ് - 79 ) നിര്യാതയായി. സംസ്‌കാരം നവംബര്‍ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കൊടുമണ്‍ സെന്റ് ബഹനാന്‍സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ബ്ലെസി മാത്യു ( വെര്‍ജീനിയ ), ബ്ലെസണ്‍ ശാമുവേല്‍ (ഹൂസ്റ്റണ്‍) ബിനു.എം. ശാമുവേല്‍ ( സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൈപ്പട്ടൂര്‍). മരുമക്കള്‍: ജോര്‍ജ് മാത്യു (വെര്‍ജീനിയ), എസ്മി ശാമുവേല്‍ (ഹൂസ്റ്റണ്‍), സിജി ബിനു.
    കൂടുതല്‍ വിവരങ്ങള്‍ക്ക് - ബ്ലെസണ്‍ (832 969 1167)

  • ഡാളസ്: ഐവാന്‍ ബേബി കണ്ണന്താനം

    ഡാളസ്: ചിങ്ങവനം കേളച്ചന്ദ്ര പരേതരായ കെ.എം.ഏബ്രഹാം - മേഴ്‌സി ദമ്പതികളുടെ മകന്‍ ഐവാന്‍ ബേബി കണ്ണന്താനം (63) ഡാളസിലെ ഗാര്‍ലന്‍ഡില്‍ നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 28 ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ മസ്‌കിറ്റിലെ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് . തുടര്‍ന്ന് സംസ്‌കാരം ന്യൂ ഹോപ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍. ഭാര്യ സാലി കല്ലിശ്ശേരി മേലേയ്ത്ത് കുടുംബാംഗമാണ്. മക്കള്‍: ബെന്‍ ഏബ്രഹാം, ഷീന. മരുമകള്‍: റോബിന. ടൊറന്റോ, ഷിക്കാഗോ, ബോസ്റ്റണ്‍, ടാമ്പ തുടങ്ങിയ സ്ഥലങ്ങളിലായി 33 വര്‍ഷം താമസിച്ചിട്ടുള്ള ഐവാന്‍ വലിയൊരു സുഹൃദ് ബന്ധത്തിന് ഉടമയാണ്.

  • ഫിലഡല്‍ഫിയ: വെട്ടിക്കാട്ടുപറമ്പില്‍ ആലീസ് ജോസഫ്

    ഫിലഡല്‍ഫിയ: കുറുപ്പന്തറ വെട്ടിക്കാട്ടുപറമ്പില്‍ ജോസഫ് വി ജോര്‍ജിന്റെ (ജോസ്) ഭാര്യ ആലീസ് ജോസഫ് (ജെസി - 57) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. മക്കള്‍: ജാസ്മിന്‍, ജോസി, ജാനിസ്. പരേത പൊന്‍കുന്നം ഇളംങ്കുളം പൂവത്തുമ്മൂട്ടില്‍ കുടുംബാംഗമാണ്. പരേതയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷ ഒക്‌ടോബര്‍ 25 വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് അസന്‍ഷന്‍ ബി.വി.എം ദേവാലയത്തില്‍ (1900 Meadowbrook Rd, Feasterville, PA 19053) വച്ച് നടത്തുന്നതാണ്. പൊതുദര്‍ശനം ഒക്‌ടോബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (608 Welsh Rd, Philadelphia, PA 19115) നടത്തും.സംസ്‌കാര ശുശ്രൂഷ ഇതേ ദേവാലയത്തില്‍ ഒക്‌ടോബര്‍ 27 ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്നതാണ്. തുടര്‍ന്ന് സംസ്‌കാരം ബെന്‍സലം റിസറക് ഷന്‍ സെമിത്തേരിയില്‍ (520 Hulmeville Rd, Bensalem, PA 19020). സഹോദരങ്ങള്‍: സൂസി തോമസ് വേങ്ങല്ലൂര്‍ (ഇളംങ്കുളം), ലൗലി കുര്യന്‍ നെല്ലാരിക്കായില്‍ (കാപ്പാട്), പരേതയായ ആന്‍സി അലക്‌സാണ്ടര്‍ മണിയങ്ങാട്ട് (മൂഴൂര്‍), ജോസ് ജേക്കബ് പൂവത്തുംമൂട്ടില്‍ (ഇളംങ്കുളം), മേഴ്‌സി കുര്യന്‍ കുഴിയത്ത് (നെടുങ്കുന്നം), ജയിംസ് ജേക്കബ് പൂവത്തുംമൂട്ടില്‍ (അയര്‍ലന്‍ഡ്). ഭര്‍തൃ സഹോദരങ്ങള്‍: മറിയക്കുട്ടി ജോര്‍ജ് കൊല്ലപ്പള്ളി (മരങ്ങോലി), ജോര്‍ജ് മാത്യു സി.പി.എ (മുന്‍ ഫോമ നാഷണല്‍ പ്രസിഡന്റ്, ഫിലഡല്‍ഫിയ), ലിസി തോമസ് മൂക്കേട്ട് (മരങ്ങാട്ടുപള്ളി), ആന്‍സി ജോയി പുന്നുപാറയില്‍ (കീഴൂര്‍),ജോണ്‍ വി ജോര്‍ജ് (ബാബു , ഫ്‌ളോറിഡ), ജോര്‍ജ് വി ജോര്‍ജ് (സണ്ണി, എസ്.എം.സി.സി നാഷണല്‍ ജോയിന്റ് സെക്രട്ടറി), സിബി ജോര്‍ജ് (ഫിലഡല്‍ഫിയ), കൊച്ചുറാണി ജോസഫ് (മേരിലാന്‍ഡ്), മിനിമോള്‍ അജിത് തലോടി (മാന്‍വെട്ടം), സുനു ജോര്‍ജ് വെട്ടിക്കാട്ടുപറമ്പില്‍ (മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുറുപ്പന്തറ).
    ജോജോ കോട്ടൂര്‍

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>