Obituary

Find in
 • ന്യൂയോര്‍ക്ക്: പക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി

  ന്യൂയോര്‍ക്ക്: പക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാളസില്‍ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം . ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ് മക്കള്‍ : സൂസന്‍ മാത്യു (മിനി -ഡാളസ്), ലിനി വര്‍ഗീസ് (ഹൂസ്റ്റണ്‍), ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍. പൊതുദര്‍ശനം: നവംബര്‍ 6 ചൊവ്വ വൈകീട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ ( 2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040). സംസ്‌കാര ശുശ്രൂഷ നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.45 ന് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍ (ഓസോണ്‍ പാര്‍ക്ക് ന്യൂയോര്‍ക്ക്). തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ജോണ്‍ : 469 877 9417, ഡോ. വര്‍ഗീസ് ചെറിയാന്‍ : 917 912 0421

 • ന്യൂജേഴ്‌സി: കടയ്‌ക്കേത്ത്പറമ്പില്‍ ഏലിക്കുട്ടി

  ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കടയ്‌ക്കേത്ത്പറമ്പില്‍ ഐസക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി (ബാലമ്മ - 66) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പൊതുദര്‍ശനം നവംബര്‍ നാല് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന മുതല്‍ എട്ടു വരെ മിഡ്‌ലാന്‍ഡ് പാര്‍ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍. കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ ചാണ്ടപ്പിളള - ഏലിയാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: അശ്വതി (ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍), ആശ (മോറിസ് വ്യു ഹെല്‍ത്ത് കെയര്‍ സെന്റര്‍), പരേതനായ അരുണ്‍. മരുമക്കള്‍: സജി കീക്കാടന്‍ (യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി), ബിബിന്‍ ജോര്‍ജ് (അനി - വെറാസണ്‍ വയര്‍ലസ്). സഹോദരങ്ങള്‍: പരേതനായ കെ.സി.തോമസ് പണിക്കര്‍, കെ.സി.വര്‍ഗീസ് പണിക്കര്‍, അന്നമ്മ പാപ്പച്ചന്‍, മറിയാമ്മ മാണി, മണി രാജന്‍ (കാലിഫോര്‍ണിയ), ഗ്രേസി വര്‍ഗീസ് (ന്യൂയോര്‍ക്ക്). പരേത ഓറഞ്ച് ടൗണ്‍ഷിപ്പിലുള്ള കമ്യൂണിറ്റി ബ്ലെഡ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ അംഗമായിരുന്നു. വിവിധ ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍ ഭാരവഹിത്വം വഹിച്ചിട്ടുണ്ട്.

 • തുരുത്തിക്കാട്: പുത്തന്‍പറമ്പില്‍ ഫിലിപ്പ്

  തുരുത്തിക്കാട്: പുത്തന്‍പറമ്പില്‍ പി.എം.ഫിലിപ്പ് (87) നിര്യാതനായി. സംസ്‌കാരം നവംബര്‍ ആറ് ചൊവ്വാഴ്ച സേക്രഡ് ഹാര്‍ട്ട് മലങ്കര ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ കുഞ്ഞമ്മ. മക്കള്‍: എല്‍സിക്കുട്ടി, മാത്യു, ഷേര്‍ലി, ഷീബ (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ഏബ്രാഹം വാലിയില്‍ കല്ലിശ്ശേരി, ജാന്‍സി കടകേത്ത് റാന്നി, സണ്ണി പറയങ്കാലായില്‍, സജി ഇടപ്പറമ്പില്‍.

 • ഉഴവൂര്‍: കാരാപ്പിള്ളില്‍ മാത്യു

  ഉഴവൂര്‍: കാരാപ്പിള്ളില്‍ മാത്യു (93) നിര്യാതനായി. ഭാര്യ പരേതയായ പെണ്ണമ്മ. മക്കള്‍: തോമസ് (ഹൂസ്റ്റണ്‍), മേരി, ലൂക്ക, അവറാച്ചന്‍, ജെസി. മരുമക്കള്‍: റോഷിനി, മാത്യു കീപ്പാറയില്‍ അരീക്കര, അന്നമ്മ, സുന, തോമസ് നിരവത്ത് മോനിപ്പള്ളി.

 • തുള്‍സ (ഒക്‌ലഹോമ): അന്നാ തോമസ്

  തുള്‍സ (ഒക്‌ലഹോമ): അന്നാ തോമസ് (79) ഒക്‌ലഹോമ ബ്രോക്കണ്‍ ആരോയില്‍ നിര്യാതയായി. എടത്വാ വേണാട്ട് കുടുംബാംഗമാണ് പരേത. ഇന്ത്യന്‍ ആര്‍മിയില്‍ നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍ : സഞ്ജു (തുള്‍സാ) , സജി ( ബ്രോക്കണ്‍ ആരോ) , സിനി (ട്രോഫി ക്ലബ്, ടെക്‌സാസ്), മരുമക്കള്‍: സൗമ്യ , കാന്‍ഡിസ് , അനില്‍ . പൊതുദര്‍ശനം നവംബര്‍ രണ്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുമണി വരെ സൗത്ത് വുഡ് കൊളോണിയല്‍ ചാപ്പലില്‍ (3612 East 91st tSreet South, Tulsa OK 74137) . സംസ്‌കാരശുശ്രൂഷകള്‍ നവംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 10.30 ന് ബ്രോക്കണ്‍ ആരോ സെന്റ് ബെനഡിക്റ്റ് കാത്തലിക് ദേവാലയത്തില്‍ (2200 West Ithica tSreet, Broken Arrow, Oklahoma, 74012).
  മാര്‍ട്ടിന്‍ വിലങ്ങോലില്‍

 • ഡാളസ്: വര്‍ക്കി ചെറിയാന്‍

  ഡാളസ്: പക്കാലില്‍ വര്‍ക്കി ചെറിയാന്‍ (81) ഡാളസില്‍ നിര്യാതനായി. മക്കള്‍: സൂസന്‍ മാത്യു(മിനി) (ഡാളസ്), ലിനി (ഹൂസ്റ്റണ്‍), ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക് ). മരുമക്കള്‍: റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍. പൊതു ദര്‍ശനം: നവംബര്‍ 1 വ്യാഴം വൈകിട്ട് 6 മുതല്‍ 8.30 വരെ. സ്ഥലം: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി, 14133 ഡെന്നീസ് ലൈന്‍. ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാളസ്) . സംസ്‌ക്കാര ശുശ്രൂഷ പിന്നീട് ന്യൂയോര്‍ക്കില്‍.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ജോണ്‍: 469 877 9417, ഡോ. വര്‍ഗീസ് ചെറിയാന്‍: 917 912 0421

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>