Obituary

Find in
 • തലവടി: ആനപ്രമ്പാൽ വേണുസദനത്തിൽ പത്മാവതിയമ്മ

  തലവടി: ആനപ്രമ്പാൽ വേണുസദനത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ (88) നിര്യാതയായി. സംസ്കാരം നാളെ 11ന്. നെടുംപ്രയാർ മൂലക്കോണത്ത് മലയിൽ കുടുംബാംഗമാണ്. മക്കൾ: വേണുഗോപാൽ, സുരേഷ് ബാബു (ഇരുവരും ഓസ്ട്രേലിയ). മരുമക്കൾ: ഇന്ദു ജ്യോതി, അജിത (ഇരുവരും ഓസ്ട്രേലിയ).

 • കല്ലറ: മറ്റത്തിക്കുന്നേല്‍ ഏലി ലൂക്ക

  കല്ലറ: കല്ലറ മറ്റത്തിക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (86) നിര്യാതയായി. കല്ലറ വാഴക്കാലായില്‍ കുടുംബാഗമാണ്. സംസ്‌കാരം പിന്നീട് മക്കള്‍: പരേതയായ മേരി കുഴിപ്പറമ്പില്‍ കൈപ്പുഴ പാലത്തുരുത്ത് , പരേതനായ ചാക്കോ (കുട്ടപ്പന്‍ ), ലീലാമ്മ കണ്ണാലയില്‍ കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട് കൈപ്പുഴ, എം.എല്‍.ജോര്‍ജ് (റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ കല്ലറ), സിസ്റ്റര്‍ വിനീത എസ്.വി.എം ( കിടങ്ങൂര്‍ കൊച്ചുലൂര്‍ദ് ആശുപത്രി), ജോയിസ് (ഷിക്കാഗോ). മരുമക്കള്‍: മത്തായി കുഴിപ്പറമ്പില്‍ കൈപ്പുഴ, അച്ചാമ്മ (തോട്ടിക്കാട്ട് അരീക്കര), കെ.ജെ.ജോസ് കണ്ണാലയില്‍ കൈപ്പുഴ, മത്തായി തമ്പലക്കാട്ട് കൈപ്പുഴ, ജെസ്സി (ഇല്ലിക്കുന്നുംപുറത്ത് മ്രാല തൊടുപുഴ), ജെയിസി (പണയപ്പറമ്പില്‍ കോതനല്ലൂര്‍ / ഷിക്കാഗോ ).

 • ഷിക്കാഗോ: ചാക്കോ കണിയാലില്‍

  ഷിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ട് ചാക്കോ കണിയാലി (85) ഷിക്കാഗോയില്‍ നിര്യാതനായി. പൊതുദര്‍ശനം ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മേവുഡിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍. 9.30 ന് ദിവ്യബലിക്കു ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം. ഭാര്യ പരേതയായ സി. ജെ അന്നമ്മ കൈപ്പുഴ ചാമക്കാലായില്‍ കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍: വിനി മാത്തുകുട്ടി പൂതക്കാട്ടില്‍ (ഡാളസ്), ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നിവയുടെ മുന്‍ പ്രസിഡന്റും കേരളാ എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്ററുമായ ജോസ് കണിയാലി, ജിമ്മി കണിയാലി (ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി). മരുമക്കള്‍: മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ജോ. സെക്രട്ടറി, വര്‍ക്കിംഗ് കമ്മിറ്റി അംഗം, ഓള്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്. ആര്‍. ടി. സി സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

 • ന്യൂയോര്‍ക്ക്: ജോണ്‍ ആകശാല

  ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, വ്യവസായ പ്രമുഖനായ ജോണ്‍ ആകശാല (69) നിര്യാതനായി. ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറിയായിരിക്കെ 1979 ലാണ് ജോണ്‍ ആകശാല അമേരിക്കയിലെത്തുന്നത്. സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെ ക്രയവിക്രയങ്ങളിലൂടെ വളര്‍ന്ന ജോണ്‍ ആകശാലയുടെ ബിസിനസ് മുന്നേറ്റം രാജ്യാന്തര അതിര്‍ത്തികള്‍ ഭേദിക്കുന്നതായിരുന്നു. ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ ജോണ്‍ ആകശാലയ്ക്കു കഴിഞ്ഞു. 1991 ല്‍ കെ.സി.സി.എന്‍.എ ഭരണഘടന ഭേദഗതി ചെയ്ത് ഒരു അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കിയപ്പോള്‍ ജോണ്‍ ആകശാലയായിരുന്നു ചെയര്‍മാന്‍. 1992 ല്‍ ഷിക്കാഗോയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ജോണ്‍ ആകശാലയെ കെ.സി.സി.എന്‍.എ പ്രസിഡന്റായി തെരഞ്ഞെടുത്തു. വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്‌നാനായ സംഘടനകളെ കെ.സി.സി.എന്‍.എ യുമായി കോര്‍ത്തിണക്കി സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ജോണ്‍ ആകശാല വലിയ പങ്കു വഹിച്ചു. ഭാര്യ എല്‍സി കോട്ടയം പെരിങ്ങേലില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജെഫ്രി, ജിമ്മി. മരുമകള്‍: ടിന്റു. സഹോദരങ്ങള്‍: ജെസി കോയിത്തറ, ലാലി മ്യാല്‍ക്കരപ്പുറം, ജോസഫ് ആകശാല, പെണ്ണമ്മ കളപ്പുരയ്ക്കല്‍ പിറവം.

 • മാന്നാര്‍ പരടയില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ നായര്‍

  സൗത്ത് ലേക്ക് (ഡാളസ് ): മാന്നാര്‍ പരടയില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ നായര്‍ (84) ഡാളസ് സൗത്ത് ലേക്കില്‍ സ്വഗൃഹത്തില്‍ വച്ച് നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ, പുതുവാക്കല്‍, കാര്‍ത്തികപ്പള്ളി മക്കള്‍ : സജി നായര്‍, വീണ പിള്ള മരുമക്കള്‍: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായര്‍ സഹോദരി: ദേവകി അമ്മ, സഹോദരന്‍: റ്റി എന്‍ നായര്‍.

 • ലീന മാത്യു ഉലഹന്നാന്‍ ന്യൂഹാര്‍ട്ട് ഫോര്‍ഡില്‍ നിര്യാതയായി

  കോട്ടയം: മറ്റക്കര മുണ്ടുവാലയില്‍ പരേതനായ ഉലഹന്നാന്‍ ഉലഹന്നാന്‍റെ മകന്‍ ഡോ. മാത്യു ഉലഹന്നാന്‍റെ ഭാര്യ ലീന മാത്യു ഉലഹന്നാന്‍ (64) ന്യൂയോര്‍ക്കിലെ ന്യൂഹാര്‍ട്ട് ഫോര്‍ഡില്‍ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (വൈറ്റ് പ്ലെയിന്‍സ് ന്യൂയോര്‍ക്ക്). പരേത അതിരമ്പുഴ പണ്ടാരക്കളം കുടുംബാംഗം.വെള്ളിയാഴ്ച ഒന്‍പതിന് അല്‍ഫോന്‍സാഗിരി സെന്‍റ് അല്‍ഫോന്‍സാ പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കും.

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>