Obituary

Find in
 • മാവേലിക്കര: കുര്യന്‍ ഏബ്രഹാം

  മാവേലിക്കര: മേപ്പാടം ആറ്റുമാലിയില്‍ പുത്തന്‍പുരക്കല്‍ കുര്യന്‍ ഏബ്രഹാം (ജോയി സാര്‍ - 76) നിര്യാതനായി. സംസ്‌കാരം ഏപ്രില്‍ 28 ശനിയാഴ്ച മേപ്പാടം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ഭാര്യ കുഞ്ഞുമോള്‍ മല്ലപ്പള്ളി ചിറ്റപ്പശേരില്‍ കുടുംബാംഗമാണ്. മകള്‍: ആനി ജോര്‍ജ് (ജിനു -ഡാളസ്). മരുമകന്‍: ടോയ് കാട്ടുനിലത്ത് മുളക്കുഴ, ചെങ്ങന്നൂര്‍ (കറി ലീഫ് റസ്റ്റോറന്റ്, ഡാളസ്). പരേതന്‍ മാവേലിക്കര കല്ലുമല മാര്‍ ബസേലിയോസ് ഐ.ടി.സി യിലെ മുന്‍ അധ്യാപകനും, ദീര്‍ഘനാള്‍ മാര്‍ത്തോമ്മ സഭയുടെ മണ്ഡലാംഗവുമായിരുന്നു.

 • കാരക്കല്‍ പുത്തന്‍പുരക്കല്‍ ഫാ. എല്‍. ജോര്‍ജ്ജ്

  മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോര്‍ജ്ജിന്റെ പിതാവുമായ കാരക്കല്‍ പുത്തന്‍പുരക്കല്‍ ഫാ. എല്‍. ജോര്‍ജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി. സംസ്‌കാരം കടപ്ര-മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പിന്നീട്. മക്കള്‍: സാലി അലക്‌സ് മാത്യു (ചിക്കാഗോ), ഷൈനോ ആനി ജോര്‍ജ് (ഷാര്‍ജ) സാം ലുക്ക് ജോര്‍ജ്ജ് (കൊച്ചുമോന്‍, ദുബായ്), ഫാ.ശ്ലോമോ ഐസക് ജോര്‍ജ്ജ് , ശ്മൂനി സെബാസ്റ്റിയന്‍(പരുമല), സോമി എലിസബത്ത് ജോര്‍ജ്ജ് (കോട്ടയം) മരുമക്കള്‍: അലക്‌സ് മാത്യു, ലെജി സാം, ഷാജി ജോര്‍ജ്ജ്, ഷൈനി ശ്ലോമോ ഐസക്, സെബാസ്റ്റിയന്‍ ജോസഫ്, ബിജി മാത്യു കൊച്ചുമക്കള്‍: സെര്‍മി, ഫെമിന,ഫെന്‍, നിതിന്‍, നിവിന്‍, സെബിന്‍, സിസില്‍, ഐറിന്‍, ആരോന്‍, സിറില്‍, ക്രിസ്റ്റി, റിച്ചി, രൂബേന്‍ വന്ദ്യ അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ഒപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യൂന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാ മാര്‍ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി ഫാ. പി സി ജോര്‍ജ്ജ്, ഓര്‍ത്തോഡോക്‌സ് ടി.വി. ക്കുവേണ്ടി ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി.ഇ.ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-469-2610342, +91-7025967630

 • അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍

  ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20-നു നിര്യാതയായി. ഭര്‍ത്താവ് മാത്യു മത്തായി കല്ലുപുരയ്ക്കല്‍, എടത്വ, ആലപ്പുഴ. ഏക മകള്‍ എല്‍സ മത്തായി. പരേത തായങ്കരി (എടത്വ) മൂലയില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ തോമസ് ജോസഫ് & അന്നമ്മ തോമസ് മൂലയില്‍. സഹോദരങ്ങള്‍: ജോസഫ് (തായങ്കരി, എടത്വ), തോമസ്, ഫിലിപ്പ്, ഫ്രാന്‍സീസ്, ആന്റണി (എല്ലാവരും യു.എസ്.എ). മരണാനന്തര ശുശ്രൂഷകള്‍ ഏപ്രില്‍ 22-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രലിലുള്ള പാരീഷ് ഹാളില്‍ (5000 St. Charles Road, Bellwood, Illinois) പൊതുദര്‍ശനവും പ്രാര്‍ത്ഥനയും. ഏപ്രില്‍ 23-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അതേ തുടര്‍ന്നു ഹില്‍സൈഡിസുള്ള ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം. രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റന്‍ പാലയ്ക്കാപ്പറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മൂലയില്‍ (630 779 0140), ഫ്രാന്‍സീസ് മൂലയില്‍ (630 344 2044).

 • മേരിക്കുട്ടി അറക്കല്‍

  ന്യു ജെഴ്‌സി: പരേതനായ പീറ്ററിന്റെ ഭാര്യയും ഉഴവൂര്‍ പരേതരായ കുര്യന്‍-അന്നമ്മ അറക്കല്‍ ദമ്പതികളുടെ പുത്രിയുമായ മേരിക്കുട്ടി അറക്കല്‍ (90) ന്യു ജെഴ്‌സിയില്‍ നിര്യാതയായി.മക്കള്‍: ആനി മാര്‍ക്ക്, അനിതാ ബില്‍, റിതാ ഫ്രാങ്ക്.സഹോദരര്‍: പരേതനായ കുര്യന്‍ അറക്കല്‍, പരേതനായ മാത്യു അറക്കല്‍, അന്നമ്മ കീഴങ്ങാട്ട്, പരേതനായ ജോസഫ് അറക്കല്‍, ചാക്കോ അറക്കല്‍ (കാനഡ)

 • ഇടകടത്തി: പീടികപ്പറമ്പിൽ പി. ഒ. ജേക്കബ്

  ഇടകടത്തി: മഹാരാഷ്‌ട്ര ഗവ. റിട്ട. ഉദ്യോഗസ്ഥൻ എരുത്വാപ്പുഴ ശങ്കരപുരി തെക്കേടത്ത് പീടികപ്പറമ്പിൽ പി. ഒ. ജേക്കബ് (തങ്കച്ചൻ84) നിര്യാതനായി. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്‌ക്ക് ശേഷം തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പ്രക്കാനം ഇടയിലെമുറിയിൽ ചിന്നമ്മ (റെയിൽവേ റിട്ട. ഉദ്യോഗസ്ഥ). മക്കൾ: ഉമ്മൻ ജേക്കബ് (യുഎസ്), ജോൺ ജേക്കബ് (പൂണെ).

 • അയിരൂർ: കുരുടാമണ്ണിൽ ആനി

  ഫിലദൽഫിയ:അയിരൂർ കുരുടാമണ്ണിൽ കെ. എ. ജോർജിന്റെ ഭാര്യ ആനി (81) നിര്യാതയായി. സംസ്കാരം ശനിയാഴ്ച അവിടെ. മാവേലിക്കര തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗീതാ മാത്യു, ഡോ. ബീനാ ഫെൻ, അജി ഏബ്രഹാം ജോർജ്. മരുമക്കൾ: ഡോ. മാത്യു മാണി, ഡോ. ജോ ഫെൻ, സൂസൻ (എല്ലാവരും യുഎസ്).

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>