Obituary

Find in
 • എ​ട​ത്വ: ഓ​ടേ​റ്റി​ല്‍ ഒ.​ടി. ജോ​സ​ഫ്

  എ​ട​ത്വ: ഓ​ടേ​റ്റി​ല്‍ ഒ.​ടി. ജോ​സ​ഫ് (അ​പ്പ​ച്ച​ന്‍-80, റി​ട്ട. കെ​എ​സ്ആ​ര്‍ടി​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍) യു​എ​സ്എ​യി​ല്‍ നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം തിങ്കള്‍ ര​ണ്ടി​ന് സെ​ന്‍റ്ഫ്രാ​ന്‍സി​സ്‌​കോ സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍.
  ഭാ​ര്യ: അ​മ്മി​ണി ച​മ്പ​ക്കു​ളം അ​ഞ്ചി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ജി, ജെ​സി (ഇ​രു​വ​രും യു​എ​സ്എ), പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ള്‍.
  മ​രു​മ​ക്ക​ള്‍: ജോ​മോ​ന്‍, മാ​ളു (ഇ​രു​വ​രും യു​എ​സ്എ).

 • കൈ​മൂ​ട്ടും​പ​റ​ന്പി​ൽ: പു​ത്ത​ൻ​പു​ര​യി​ൽ ശാ​മു​വേ​ൽ ഫി​ലി​പ്പോ​സ്

  അ​ത്തി​ക്ക​യം: കൈ​മൂ​ട്ടും​പ​റ​ന്പി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ശാ​മു​വേ​ൽ ഫി​ലി​പ്പോ​സ് (കു​ഞ്ഞു​മോ​ൻ - 74) നി​ര്യാ​ത​നാ​യി.
  സം​സ്കാ​രം നാ​റാ​ണം​മൂ​ഴി നി​ല​യ്ക്ക​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ ശാ​മു​വേ​ൽ വെ​ച്ചൂ​ച്ചി​റ തോ​ട്ടു​ങ്ക​ൽ കു​ടും​ബാം​ഗം.
  മ​ക്ക​ൾ: എ​ബി (കു​വൈ​റ്റ്), ഷി​ബു (അ​യ​ർ​ല​ണ്ട്). മ​രു​മ​ക്ക​ൾ: ബീ​ന (കു​വൈ​റ്റ്), ഷീ​ബ (അ​യ​ർ​ല​ണ്ട്).

 • കൊ​ട്ടി​യം: ത​ഴു​ത്ത​ല പ​വി​ത്രം വീ​ട്ടി​ൽ കെ. ​ച​ന്ദ്ര​ൻ

  കൊ​ട്ടി​യം: മു​തു​കു​ളം കി​ഴ​ക്കേ മു​ല്ലേ​ഴ​ത്ത് കേ​ശ​വ​ന്‍റെ മ​ക​ൻ (74- റി​ട്ട. മാ​നേ​ജ​ർ, ഇ​ന്ത്യ​ൻ ബാ​ങ്ക്) നി​ര്യാ​ത​നാ​യി.
  സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: അ​ല​ൻ ച​ന്ദ്ര​ൻ (സ്വീ​ഡ​ൻ), ബ​ൻ​സി ച​ന്ദ്ര​ൻ (സ്വീ​ഡ​ൻ).
  മ​രു​മ​ക്ക​ൾ: ര​തീ​ഷ് ച​ന്ദ്ര​ൻ (സ്വീ​ഡ​ൻ ), ശ​ശി ക​ശ്യ​പ് (സ്വീ​ഡ​ൻ).

 • ഹി​ന്ദു ദിനപത്രത്തിന്‍റെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ ജി. ​മ​ഹാ​ദേ​വ​ൻ

  തി​രു​വ​ന​ന്ത​പു​രം: ​ഹി​ന്ദു ദിനപത്രത്തിന്‍റെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ ജി. ​മ​ഹാ​ദേ​വ​ൻ (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ക​ര​മ​ന സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി.
  ഭാ​ര്യ: ദേ​വി. മ​ക​ൾ: മൃ​ണാ​ളി​നി. (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി). പി​താ​വ്: ഗ​ണ​പ​തി അ​യ്യ​ർ (റി​ട്ട. ഏ​ജീ​സ് ഓ​ഫീ​സ് ). അ​മ്മ: ഭ​ഗ​വ​തി അ​മ്മാ​ൾ (റി​ട്ട. യൂ​ണി​വേ​സി​റ്റി ലൈ​ബ്രേ​റി​യ​ൻ ). ല​യോ​ള സ്കൂ​ളി​ലും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ മ​ഹാ​ദേ​വ​ൻ 1996 ലാ​ണ് ദ ​ഹി​ന്ദു വി​ൽ ചേ​ർ​ന്ന​ത് . വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി തെ​ളി​ക്കാ​ൻ വി​വി​ധ സ​ർ​ക്കാ​രു​ക​ൾ​ക്ക് പ്രേ​ര​ണ​യാ​യി​തീ​ർ​ന്ന ഒ​ട്ടേ​റെ റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് ഉ​ട​മ​യാ​യ അ​ദ്ദേ​ഹം മി​ക​ച്ച ഗാ​യ​ക​ൻ ആ​യി​രു​ന്നു.
  ശ​ബ്ദ​ഗാം​ഭീ​ര്യം കൊ​ണ്ടും ഉ​ച്ചാ​ര​ണ ശു​ദ്ധി​കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​യ മ​ഹാ​ദേ​വ​ൻ ഒ​ട്ടേ​റെ ഡോ​ക്യൂ​മെ​ന്‍റ​റി​ക​ൾ​ക്കു ശ​ബ്ദം ന​ൽ​കി. ചാ​ലി​യാ​ർ മ​ലി​നീ​ക​ര​ണം ജ​ന​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി​ക്ക് ശ​ബ്ദം പ​ക​ർ​ന്ന​തും മ​ഹാ​ദേ​വ​ൻ ആ​യി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്ക്‌ വേ​ണ്ടി ചെ​യ്യു​ന്ന​താ​കു​മ്പോ​ൾ അ​തി​ന് പ്ര​തി​ഫ​ലം വാ​ങ്ങ​രു​ത് എ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി​യും മ​ഹാ​ദേ​വ​ന് ഉ​ണ്ടാ​യി​രു​ന്നു. റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്ക് ശ​ബ്ദം ന​ൽ​കു​ക​യും അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​ലി​യ സൗ​ഹൃ​ദ വ​ല​യ​ത്തി​നു ഉ​ട​മ​യാ​യി​രു​ന്നു മ​ഹാ​ദേ​വ​ൻ. ക​വ​ടി​യാ​റി​ലെ വീ​ട്ടി​ലും പ്ര​സ് ക്ല​ബിലും മ​ഹാ​ദേ​വ​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഒ​ട്ടേ​റെ​പ്പേ​ർ എ​ത്തി.

 • ഓസ്റ്റിന്‍: ജേക്കബ് പുലിക്കൂട്ടില്‍

  ഓസ്റ്റിന്‍: ആലപ്പുഴ വെളിയനാട് പുലിക്കൂട്ടില്‍ ജേക്കബ് (77) ഓസ്റ്റിനില്‍ നിര്യാതനായി. പൊതുദര്‍ശനവും, സംസ്‌കാര ശുശ്രൂഷയും ഡിസംബര്‍ 20 വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഓസ്റ്റിന്‍ പീല്‍ ആന്‍ഡ് സണ്‍ ഫ്യൂണറല്‍ ഹോമില്‍. ഭാര്യ ജോസഫൈന്‍ കൈപ്പുഴ ഓട്ടക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: സിന്ധു, സിനി, ട്രേസി, സീന ഏബ്രഹാം. മരുമക്കള്‍: ഡോ.ഷീന്‍സ് ആകശാല (ന്യൂജേഴ്‌സി), ജയ് നിധിയിരിക്കല്‍, ഡോ.ഏബ്രഹാം തേലപുറത്ത്. ഫാ.ജോസഫ് മണപ്പുറം (ഹൂസ്റ്റണ്‍) സഹോദരീ പുത്രനാണ്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ രണ്ടു പതിറ്റാണ്ടോളം കെമിസ്ട്രി അധ്യാപകനായിരുന്നു. 1989 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ശേഷം ന്യൂജേഴ്‌സിയിലെ ആഷ്‌ലാന്‍ഡ് കെമിക്കല്‍ കമ്പനിയില്‍ കെമിസ്റ്റ് ആയി ജോലി നോക്കി. 2008 റിട്ടയര്‍ ചെയ്ത ശേഷം ഓസ്റ്റിനില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

 • ന്യൂയോര്‍ക്ക്: വത്സ തോമസ് മാളിയേക്കല്‍

  ന്യൂയോര്‍ക്ക്: ഐ.കെ.സി.സി മുന്‍ പ്രസിഡന്റ് സി.ടി.തോമസ് മാളിയേക്കലിന്റെ ഭാര്യ വത്സ തോമസ് (74) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. പൊതുദര്‍ശനം ഡിസംബര്‍ 19 ബുധനാഴ്ച വൈകുന്നേരം 5.30 മുതല്‍ ഒമ്പതു വരെ 2018 വിക്ടറി ബിലവഡിലുള്ള മാത്യു ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ പത്തിന് 281 ബ്രാഡ്‌ലി അവന്യൂവിലുള്ള ചര്‍ച്ച് ഓഫ് സെന്റ് റീത്തായില്‍. തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യൂ സെമിത്തേരിയില്‍. പരേത തൊടുപുഴ ചുങ്കം പച്ചിക്കര കുടുംബാംഗമാണ്. മക്കള്‍: സിമി, ജിം, നിമി (ന്യൂയോര്‍ക്ക്). മരുമക്കള്‍: ജിം അലക്‌സാണ്ടര്‍ കുന്നശ്ശേരി (പൂവത്തിങ്കല്‍, ലോസാഞ്ചലസ്), അനു കറുകപറമ്പില്‍ (ഫ്രെമോണ്ട്, കാലിഫോര്‍ണിയ).

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>