Obituary

Find in
 • ജോണ്‍സണ്‍ സി. ജോണ്‍

  നിര്യാതനായ ജോണ്‍സണ്‍ സി. ജോണിന്റെ സംസ്‌ക്കാര ശുശ്രൂഷ മെയ് 19 ന് കൊച്ചി വേളി ഫോര്‍ട്ടിലെ സാന്റ ക്രൂസ് കത്തീഡ്രല്‍ ബസിലിക്ക സെമിത്തേരി ചാപ്പലില്‍ നടക്കും. സംസ്‌ക്കാര ഘോഷയാത്ര അദ്ദേഹത്തിന്റെ വസതിയായ കോട്ടവളപ്പ് ചെറുകോടത്ത് ഹൗസില്‍ നിന്നും വൈകീട്ട് മൂന്നിന് ആരംഭിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 • ന്യൂജേഴ്‌സി: ആക്കല്ലൂര്‍ വര്‍ഗീസ് വര്‍ക്കി

  ന്യൂജേഴ്‌സി: ആലുവ ഉദ്യോഗമണ്ഡല്‍ എച്ച്.എ.എല്‍ റിട്ടയേഡ് ഉദ്യാഗസ്ഥന്‍ ആക്കല്ലൂര്‍ വീട്ടില്‍ വര്‍ഗീസ് വര്‍ക്കി (ബേബി - 84) നിര്യാതനായി. പൊതുദര്‍ശനം മെയ് 18 വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. ഭാര്യ ഏലിയാമ്മ വര്‍ഗീസ്. മക്കള്‍: ജോര്‍ജ് (ന്യൂജേഴ്‌സി), ഷാജി (ന്യൂയോര്‍ക്ക്), തോമസ് (റെജി - ന്യൂജേഴ്‌സി). മരുമക്കള്‍: റെബേക്ക, ബെനിറ്റ, ആക്‌സിനിയ. ആലുവ എം.ജി.എം പ്രസ് ഉടമയായിരുന്നു. 1987 ലാണ് അമേരിക്കയില്‍ എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി - 845 300 6615.

 • ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോള്‍

  കൊച്ചി: എറണാകുളത്തെ മുന്‍ എംപിയും അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോള്‍ (95) നിര്യാതയായി.
  സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാലിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളിയില്‍ടത്തി. മൃതദേഹം പ്രൊവിഡന്‍സ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചു.
  ഇളയമകന്‍ സുബലിനൊപ്പം 1989-ല്‍ 65-ാം വയസിലാണ് അന്നമ്മ പോള്‍ വക്കീലായി സന്നത്തെടുക്കുന്നത്. 1946-ല്‍ വിവാഹിതയാകുമ്പോള്‍ പത്താം ക്ലാസ് മാത്രമാണ് അന്നമ്മ പോളിനുണ്ടായിരുന്ന വിദ്യാഭ്യാസം. പിന്നീട് ഭര്‍ത്താവിന്റെ പ്രോല്‍സാഹനത്തിലാണ് തുടര്‍ വിദ്യാഭ്യാസം നേടിയത്.
  മക്കളെല്ലാം വളര്‍ന്നപ്പോള്‍ വീണ്ടും പഠനം തുടങ്ങി. ഇളയ മകള്‍ ഗ്ലോറിക്കൊപ്പം പ്രീഡിഗ്രിയും ബിഎയും ഫസ്റ്റ് ക്ലാസില്‍ പാസായി. പിന്നെ മകന്‍ സുബലിനൊപ്പം മഹാരാജാസില്‍ എംഎ പഠനം. അവടെയും മികച്ച വിജയം നേടിയാണ് എറണാകുളം ലോ കോളജില്‍ ചേര്‍ന്നത്.
  എട്ടു മക്കളില്‍ നാലുപേരും അഭിഭാഷകരാണ്.

 • തോട്ടയ്ക്കാട്: പുള്ളോലിക്കൽ ലിസി

  തോട്ടയ്ക്കാട്: സിഎംഎസ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി പുള്ളോലിക്കൽ പ്രഫ. ഡോ. പി. ഇ. തോമസിന്റെ ഭാര്യ ലിസി (86) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ശനിയാഴ്ച അവിടെ കാൻസാസ് ഓവർലാൻഡ് പാർക്കിലുള്ള ജോൺസൻ ഫ്യൂണറൽ ചാപ്പലിൽ. വാഴൂർ കടവുംഭാഗത്ത് കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, ഈപ്പൻ തോമസ്, അശ്വതി, പി. ടി. തോമസ്. മരുമക്കൾ: നൈനാൻ ഇടിക്കുള ഊരിയപടിക്കൽ തിരുവല്ല, മേരി, കരുവിള വാളക്കുഴി മല്ലപ്പള്ളി, ആനി (എല്ലാവരും യുഎസ്).

 • അയ്മനം: കല്ലുമട കൊമഡോർ (റിട്ട.) ടി. ജെ. കുന്നങ്കേരിൽ

  അയ്മനം: കല്ലുമട കൊമഡോർ (റിട്ട.) ടി. ജെ. കുന്നങ്കേരിൽ (തോമാച്ചൻ94) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തിരുവല്ല മൂലമണ്ണിൽ ഏലിക്കുട്ടി. മക്കൾ: കമാൻഡർ (റിട്ട.) ജെ. ടി. കുന്നങ്കേരിൽ, ഡോ. ചെറിയാൻ കുന്നങ്കേരിൽ, അന്ന മക്ഡൂഗൽ (ഇരുവരും യുകെ). മരുമക്കൾ: കുമാരി, സാലി, അലിസ്റ്റെർ.

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>