Obituary

Find in
 • ഡാളസ്: കളത്തിപ്പറമ്പില്‍ സാജു സെബാസ്റ്റ്യന്‍

  ഡാളസ് : ചങ്ങനാശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവസ്യ - ഏലിയാമ്മ ദമ്പതികളുടെ മകന്‍ സാജു സെബാസ്റ്റ്യന്‍ (52) ഡാളസിലെ കരോള്‍ട്ടണില്‍ നിര്യാതനായി. പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഓഗസ്റ്റ് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്‌കാരം 18 ശനിയാഴ്ച രാവിലെ നടക്കും. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ് സാജു ഭാര്യയാണ്. മകള്‍: ക്രിസ്റ്റിന്‍ മാത്യു. മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്
  മാര്‍ട്ടിന്‍ വിലങ്ങോലില്‍

 • ഷിക്കാഗോ: റീത്താമ്മ തോമസ് അഴകുളത്തില്‍

  ഷിക്കാഗോ: ഏറ്റുമാനൂര്‍ അഴകുളത്തില്‍ പരേതനായ തോമസിന്റെ ഭാര്യ റീത്താമ്മ (75) നിര്യാതയായി. പൊതുദര്‍ശനം ഓഗസ്റ്റ് 15 ബുധനാഴ്ച രാവിലെ എട്ടിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം നൈല്‍സിലുള്ള ക്‌നാനായ കാത്തലിക് സെമിത്തേരിയില്‍. പരേത ഇടക്കോലി പുളിവേലില്‍ കുടുംബാംഗമാണ്. മക്കള്‍: റെജി തോമസ്, ഷാജു തോമസ്, ഷീല ബെന്നി വെട്ടിക്കാട്ടില്‍, സുരേഷ് തോമസ് (നാലു പേരും ഷിക്കാഗോ), സന്തോഷ് തോമസ് (കാലിഫോര്‍ണിയ). മരുമക്കള്‍: സുമ വയലില്‍, മിനി പൂതക്കിരി, ബെന്നി വെട്ടിക്കാട്ടില്‍, ഡയാന ചക്കുങ്കല്‍, സ്മിത കിഴക്കേക്കര.

 • പെരുമ്പെട്ടി: ചക്കുംകല്‍ സി.വി.തോമസ്

  പെരുമ്പെട്ടി: ചക്കുംകല്‍ സി.വി.തോമസ് (92) നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് 13 തിങ്കളാഴ്ച പെരുമ്പെട്ടി ജെറുസലേം മാര്‍ത്തോമ്മ ചര്‍ച്ചില്‍. മക്കള്‍: ശോശാമ്മ തോമസ്, ഏബ്രാഹം തോമസ്, മാത്യു തോമസ്, ജോണ്‍ തോമസ്, ജോര്‍ജ് തോമസ് (എല്ലാവരും ന്യൂയോര്‍ക്ക്).

 • ഹൂസ്റ്റണ്‍: ഇടശേരിപറമ്പില്‍ സാം റ്റി ഫിലിപ്പ്

  ഹൂസ്റ്റണ്‍: കുറ്റുപ്പുഴ തോട്ടത്തില്‍ ഇടശേരിപറമ്പില്‍ സാം റ്റി ഫിലിപ്പ് (കുഞ്ഞുമോന്‍ - 68) ഹൂസ്റ്റണില്‍ നിര്യാതനായി. പൊതുദര്‍ശനം ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച വൈകുന്നേരം ആറിന് 12955 സ്റ്റാഫോര്‍ഡ് റോഡിലുള്ള ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍. ഭാര്യ മോളി. മക്കള്‍: കെവിന്‍, ക്രിസ്റ്റി, കാരന്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പരേതന്‍ ഹൂസ്റ്റണിലെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് അംഗമായിരുന്നു.

 • റെയിലിഹ് (നോര്‍ത്ത് കരോലിന): കേളച്ചന്ദ്ര രാജമ്മ തോമസ്

  റെയിലിഹ് (നോര്‍ത്ത് കരോലിന): ചിങ്ങവനം കേളച്ചന്ദ്ര പരേതനായ തോമസിന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. പൊതദുര്‍ശനം ഓഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ അപ്പെക്‌സിലെ 550 ഡബ്ലു. വില്യം സ്ട്രീറ്റിലുള്ള അപ്പെക്‌സ് ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് ബാഷ്‌ഫോര്‍ഡ് റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്‌സ് ചര്‍ച്ചില്‍. തുടര്‍ന്ന് സംസ്‌കാരം 7002 ഗ്രീന്‍ ഹോപ് സ്‌കൂള്‍ റോഡിലുള്ള മെമ്മോറിയില്‍ പാര്‍ക്കില്‍. പരേത റാന്നി കോയിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജോയി, ബിനോയി, ബിജി, ബീന, ബിന്ദു. മരുമക്കള്‍: റെനി തേക്കുംകാട്ടില്‍, ബെറ്റി മുടീക്കുന്നേല്‍, ബിന്‍സി പാറേട്ട്, റെജി കണിയാംപറമ്പില്‍, ബിജു പഴയപീടികയില്‍. 1980 കളുടെ മധ്യത്തില്‍ അമേരിക്കയിലേക്കു കുടിയേറിയ കുടുംബം അര്‍ക്കന്‍സാസ്, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലായാണ് താമസിച്ചിരുന്നത്.

 • ഫിലഡല്‍ഫിയ: മാളിയേക്കല്‍പറമ്പില്‍ എം.സി.ചാക്കോ

  ഫിലഡല്‍ഫിയ: റാന്നി ചേത്തയ്ക്കല്‍ മാളിയേക്കല്‍പറമ്പില്‍ എം.സി.ചാക്കോ (ജോണിക്കുട്ടി - 71) നിര്യാതനായി. പൊതുദര്‍ശനം ഓഗസ്റ്റ് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9 വരെ ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍. ഭാര്യ ആനിയമ്മ പത്തനംതിട്ട പൊയ്കയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബ ചാക്കോ, ഷീജ ചാക്കോ, ഷൈബു ചാക്കോ. മരുമക്കള്‍: അനൂപ് വര്‍ഗീസ്, ജോസി ജോര്‍ജ്. 1999 ല്‍ അമേരിക്കയില്‍ എത്തിയ എം.സി.ചാക്കോ പമ്പ മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനും, 2018 ല്‍ ഓഡിറ്ററുമായിരുന്നു.

1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>