മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ്‌ ഗില്‍ഡിന്റെ ബോര്‍ഡ് അംഗങ്ങളില്‍ റസൂല്‍ പൂക്കുട്ടിയും

Tue,Jan 08,2019


മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ്‌ ഗില്‍ഡിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായി റസൂല്‍ പൂക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഒന്‍പതു പേരടങ്ങുന്ന ഗില്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ് റസൂല്‍. 1953ല്‍ കണ്ടുപിടിക്കപ്പെട്ട ഗില്‍ഡ്, ചലച്ചിത്ര മേഖലയിലെ സൗണ്ട് എഡിറ്റര്‍മാര്‍ക്കുള്ള ഓണററി സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്നു. സൗണ്ട് എഡിറ്റര്‍മാര്‍ക്കുള്ള അംഗീകാരവും സ്വീകാര്യതയും വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണിവര്‍. ജെയിംസ് ബര്‍ത്, പെറി ലമാര്‍ക്കാ, പോളിറ്റ് വിക്ടര്‍ ലിഫ്റ്റണ്‍, ഡേവിഡ് ബാര്‍ബര്‍, ഗാരെത് മോണ്‍ഗോമേറി, ഡാനിയേല്‍ ബ്ലാങ്ക്, മിഗുവേല്‍ അറോജോ, ജെയ്മി സ്‌കോട് തുടങ്ങിയവരാണ് മറ്റംഗങ്ങള്‍. സ്ലംഡോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഓസ്‌കാര്‍ നേടിക്കൊടുത്ത റസൂല്‍, നിത്യ മേനോന്‍ ചിത്രമായ പ്രാണയിലൂടെ മലയാളത്തിലുമെത്തുന്നുണ്ട്‌. സിങ്ക് സറൗണ്ടിങ് സൗണ്ട് എന്ന ശബ്ദ സങ്കേതം ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here