ഹര്‍ത്താല്‍ തള്ളി സിനിമക്കാര്‍; ഷൂട്ടിംഗ് മുടക്കാതെ സലിംകുമാര്‍

Thu,Jan 03,2019


കൊച്ചി: ഹര്‍ത്താല്‍ ദിനത്തിലും ഷൂട്ടിംഗ് മുടക്കാതെ സെറ്റില്‍ സജീവമായി പങ്കെടുത്ത് സലിംകുമാര്‍.
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് നേരത്തെ പ്രഖ്യപിച്ച സിനിമ പ്രവര്‍ത്തകര്‍ വ്യാഴാഴ്ചത്തെ ഹര്‍ത്താലും തള്ളിക്കളഞ്ഞതിന് തെളിവാണ് ഷൂട്ടിംഗുകള്‍ മുടക്കമില്ലാതെ നടക്കുന്ന വാര്‍ത്ത. ഹര്‍ത്താല്‍ ദിനത്തില്‍ സഹപ്രവര്‍ത്തകനൊപ്പം ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സെറ്റിലേക്ക് പോകുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു സലിംകുമാര്‍ ഫേസ്ബുക്കിലൂടെ ഷൂട്ടിംഗ് മുടക്കമില്ലാതെ നടക്കുന്ന വിവരം പങ്കുവെച്ചത്.
സിനിമയുടെ താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മധുരരാജ എന്ന സിനിമയുടെ ചിത്രീകരണം ഹര്‍ത്താല്‍ ദിനത്തിലും തുടരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയാണ് നായകന്‍. പോക്കിരിരാജ പുറത്തിറങ്ങി എട്ട് വര്‍ഷത്തിന് ശേഷമാണ് വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നത്. തിരക്കഥ പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേത് തന്നെയാണ്. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. ഓഗസ്റ്റ് 9നാണ് ചിത്രീകരണം ആരംഭിച്ചത്.
സംസ്ഥാനത്ത് അടുത്തിടെ നടന്ന തുടര്‍ ഹര്‍ത്താലുകളോടുള്ള പ്രതികരണമെന്ന നിലയില്‍ ഹര്‍ത്താലിനോട് ഇനി സിനിമാമേഖല സഹകരിക്കില്ലെന്ന് ഫിലിം ചേംബര്‍ ആഴ്ചകള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസ് ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ബിജെപി ഹര്‍ത്താലിനെത്തുടര്‍ന്നായിരുന്നു ചേംബറിന്റെ തീരുമാനം. ഹര്‍ത്താല്‍ ദിനത്തില്‍ ഇനിമേല്‍ തീയേറ്ററുകള്‍ അടച്ചിടില്ലെന്നും ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കില്ലെന്നും ചേംബര്‍ അന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ ശബരിമലയിലെ യുവതീപ്രവേശനത്തിന് പിന്നാലെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് ചലച്ചിത്രമേഖല പൊതുവില്‍ നിസ്സംഗമായാണ് പ്രതികരിച്ചത്.
വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ സ്വന്തം റിസ്‌കില്‍ തീയേറ്ററുകള്‍ തുറക്കാന്‍ ഉടമകളോട് പറയാനാവില്ലെന്നായിരുന്നു സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. തീയേറ്ററുകളെല്ലാം പൂട്ടിക്കിടക്കുമ്പോള്‍ ചില സിനിമാ ചിത്രീകരണങ്ങള്‍ ഹര്‍ത്താല്‍ ദിനത്തിലും തടസമില്ലാതെ നടന്നു.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here