നടന്‍ പ്രകാശ് രാജ് അടുത്ത തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും

Wed,Jan 02,2019


ചെന്നൈ: സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ പ്രകാശ് രാജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു വരാനൊരുങ്ങുന്നു.
സ്വാഭാവികഭിനയത്തിന്റെ കുലപതിയായ പ്രകാശ് രാജ് ലോക് സഭാതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്ന് രജനികാന്തും കമല്‍ഹാസനും ഈയിടെയാണ് തെരഞ്ഞെടുപ്പ് രാഷ് ട്രീയത്തിലേക്ക് വന്നത്.
ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്നും മറ്റ് തീരുമാനങ്ങളും വരുംദിവസങ്ങളില്‍ അറിയിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു. ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് താരം മനസ്സുതുറന്നത്.
'പുതിയ തുടക്കവും കൂടുതല്‍ ഉത്തരവാദിത്തങ്ങളുമാണ് പുതുവര്‍ഷം. ജനങ്ങളുടെ പിന്തുണയോടെ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് ജനവിധി തേടുക' പ്രകാശ്രാജ് ട്വീറ്റില്‍ പറഞ്ഞു.-
കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രകാശ് രാജ് സജീവമായിരുന്നു. രാജ്യം ഭരിക്കുന്നവരോട് ജനങ്ങള്‍ ചോദ്യം ചോദിക്കാന്‍ തയ്യാറാകണമെന്ന് പലയിടത്തുംപ്രകാശ് രാജ് പ്രസംഗിച്ചു.
ഗോരക്ഷാ സേനയുടെ അക്രമങ്ങളും ഗൗരിലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകത്തിലും നരേന്ദ്ര മോഡി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി നിരവധി വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചു. ശബരിമല വിഷയത്തിലടക്കം കൃത്യമായ നിലപാട് തുറന്നുപറഞ്ഞ താരം, സംഘപരിവാര്‍ ശക്തികളുടെ കണ്ണിലെ കരടാണ്.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here