പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടി

Tue,Jan 01,2019


പുതുവര്‍ഷാരംഭത്തില്‍ മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കയാണ്. മോഹന്‍ ലാല്‍ തമിഴില്‍ മോഹന്‍ലാലിനോടൊപ്പം എത്തുന്ന കാപ്പാന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചപ്പോള്‍ മമ്മൂട്ടി എത്തുന്നത് തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുമായാണ്. വിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്ത പെയിന്റിംഗായ 'അവസാനത്തെ അത്താഴ'ത്തെ (ദി ലാസ്റ്റ് സപ്പര്‍) ഓര്‍മിപ്പിക്കുന്ന രീതിയിലാണ് മമ്മൂട്ടി ചിത്രമായ പതിനെട്ടാം പടിയുടെ പുതിയ പോസ്റ്റര്‍. പഴങ്ങളും മധുരപലഹാരങ്ങളും തയ്യാറാക്കി വെച്ചിരിക്കുന്ന മേശയ്ക്കു മുന്നില്‍ മമ്മൂട്ടിയും സിനിമയിലെ മറ്റു സഹതാരങ്ങളും സന്തുഷ്ടരായി നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്. ബിജു സോപാനം, മാലാ പാര്‍വതി തുടങ്ങിയവരും പോസ്റ്ററിലുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാംപടി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മാതാക്കള്‍. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. കേരള കഫേയിലെ ഐലന്‍ഡ് എക്‌സ്പ്രസാണ് ശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ സ്‌മോക്കിങ്ങ് പൈപ്പുമായി സ്‌റ്റൈല്‍ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. 'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. 'മമ്മൂക്ക ബിക്കംസ് ദി മാസ്റ്റര്‍ മൈന്‍ഡ്' എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റര്‍.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here