ഇമ്രാന്‍ ഹാഷ്മിയുടെ ടൈഗേഴ്‌സ് പ്രദര്‍ശനത്തിന്

Fri,Nov 09,2018


ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഡാനിസ് ടനോവിക്ക് സംവിധാനം ചെയ്യുന്ന ടൈഗേഴ്‌സ് എന്ന സിനിമയില്‍ ഒരു സെയില്‍സ്മാന്റെ വേഷത്തിലാണ് ഇമ്രാന്‍ എത്തുന്നത്. ചൊവ്വാഴ്ച്ച തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇമ്രാന്‍ ടൈഗേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റര്‍ ശ്രദ്ധ നേടി. സെയില്‍സ്മാന്റെ വേഷത്തില്‍ ഗൗരവത്തോടെ നടന്നുപോകുന്ന ഇമ്രാനെയാണ് പോസ്റ്ററില്‍ കാണാനാവുക. മുഴുവന്‍ വ്യവസ്ഥിതികളോടും പൊരുതുന്ന ഒരു സെയില്‍സ്മാന്‍ എന്ന ക്യാപ്ഷനോടു കൂടിയാണ് ഇമ്രാന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗീതു മോഹന്‍ദാസിന്റെ ലയേര്‍സ് ഡൈസ് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ഗീതാഞ്ജലി ഥാപ്പയാണ് നായിക. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ഉല്പന്നങ്ങളില്‍ കൃത്രിമം നടത്തുന്നവര്‍ക്കെതിരെ പൊരുതുന്ന പാകിസ്താനി സെയില്‍സ്മാന്റെ യഥാര്‍ത്ഥ സംഭവകഥയാണ് സിനിമയ്ക്ക് ആധാരമായിട്ടുള്ളത്.

2014ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നവംബര്‍ 21 സീ ഫൈവ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here