വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു

Wed,Nov 07,2018


ചെന്നൈ: വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുള്‍പ്പടെയുള്ള രാഷ്ട്രീയ സൂചനകളുള്ള എല്ലാ രംഗങ്ങളും നീക്കം ചെയ്യണമെന്നാണ് കടമ്പൂര്‍ രാജു ആവശ്യപെടുന്നത്.

ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്ക് ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതും ചിത്രത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്.

നേരത്തെ അറ്റ്‌ലീ-വിജയ് കൂട്ടുല്‍കെട്ടില്‍ ഇറങ്ങിയ 'മെര്‍സലു'ം വിവാദത്തില്‍ അകപ്പെട്ടിരുന്നു. ചിത്രത്തില്‍ നിന്ന് ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തമിഴ്‌നാട് ഘടകം രംഗത്ത് വന്നിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിത്രത്തിലെ വിവാദപരമെന്ന് പറയപ്പെടുന്ന രംഗങ്ങളെല്ലാം നീക്കം ചെയ്ത ശേഷമാണ് മെര്‍സല്‍ പ്രദര്‍ശനത്തിനെത്തിയത്.

Other News

 • 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട്, ഹൃത്വിക്കിന് പ്രശംസയുമായി മുന്‍ ഭാര്യ സൂസാനെ
 • ജാന്‍വിയെ കെട്ടിപുണര്‍ന്ന് കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍
 • മോശമായി സംസാരിച്ച സഹസംവിധായകന്റെ ഫോണ്‍നമ്പര്‍ പരസ്യമാക്കി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
 • വോട്ട് ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
 • സന്തുഷ്ടദാമ്പത്യത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
 • സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു, ബിജു മേനോനെതിരേ സൈബര്‍ ആക്രണം
 • 45 കാരിയായ മലൈകയും 33 കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു?
 • സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍
 • മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി
 • സ്വന്തം അമ്മയ്‌ക്കെതിരെ നടി സംഗീത
 • ജോണി ഡെപ്പ് രാക്ഷസനെന്ന് മുന്‍ഭാര്യ അമ്പര്‍ ഹേഡ്; നടനെതിരായ പോരാട്ടം തുടരും
 • Write A Comment

   
  Reload Image
  Add code here