മീടൂ ക്യാമ്പയിന് മലയാളത്തിലേക്കും;നടന് മുകേഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന വെളിപെടുത്തലുമായി കാസ്റ്റിംഗ് ഡയറക്ടര്‍ രംഗത്ത്
Tue,Oct 09,2018

മുംബൈ:സിനിമയിലെ ലൈംഗികചൂഷണത്തെക്കുറിച്ചുള്ള വെളിപെടുത്തല്‍ മലയാളത്തിലേക്കും. മീടൂ ക്യാമ്പയ്നില്‍ ഇത്തവണ കുടങ്ങിയിരിക്കുന്നത് നടനും കൊല്ലം എം.എല്‍.എയുമായ മുകേഷാണ്. ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ്സ ജോസഫും. ട്വിറ്ററിലൂടെയാണ് അവര്‍ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ക്വിസ് പ്രോഗ്രാമായ കോടീശ്വരന് ചിത്രീകരിക്കുമ്പോള്‍ അതിന്റെ ഡയറക്ടറായിരുന്ന തന്നെ അവതാരകന് മുകേഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ടെസ്സ ആരോപിച്ചിരിക്കുന്നത്. പിന്നീട് മുകേഷിന്റെ റൂമിനടുത്തുള്ള റൂമിലേക്ക് തന്റെ താമസം മാറ്റാന്‍ ശ്രമിച്ചുവെന്നും അന്നത്തെ തന്റെ ബോസായിരുന്ന ഡെറിക്ക് ഒബ്രീനാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു.
ലേമെറിഡിയന്‍ ചെന്നൈ ഹോട്ടല്‍ ഇതിന് മുകേഷിന് ഒത്താശ്ശ ചെയ്തെന്നും ഇവര്‍ ആരോപിക്കുന്നു. താനായിരുന്നു ടീമിലെ ഏക സ്ത്രീയെന്നും സഹപ്രവര്‍ത്തകന്റെ റൂമിലായിരുന്ന തനിക്ക് നിലക്കാതെ ഫോണ്‍ വരികയായിയിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ട്വീറ്റിന്റെ കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്ത മുകേഷിന്റെ ഫോട്ടോ ഇവര്‍ തിരിച്ചറിയുകയും ചെയ്തു.