പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും ലൈംഗികാരോപണം

Mon,Oct 08,2018


പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും ലൈംഗികാരോപണം. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനുമായി യുവതി പങ്കുവയ്ച്ച കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ സി.എസ് അമുദന്‍, ഗായിക ചിന്‍മയി എന്നിവര്‍ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. അയാള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്.

വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇന്‍ഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും ഇവര്‍ ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

Other News

  • നമ്പി നാരായണനായി മാധവന്‍; ഫസ്റ്റ് ലുക്ക് പുറത്ത്
  • ഹർത്താൽ: കോഴിക്കോട്ടും തിരുവനന്തപുരത്തും ഒടിയൻ ഷോകള്‍ റദ്ദാക്കി
  • ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ഡാര്‍ക്ക് റൂം മികച്ച ചിത്രം
  • 96ന്റെ കന്നഡ റിമേക്ക് ഒരുങ്ങുന്നു: ജാനുവാവാന്‍ ഭാവന
  • അശ്ലീല സന്ദേശവും അതയച്ചയാളുടെ പ്രൊഫൈലും പരസ്യമാക്കി നടി ഗായത്രി അരുണ്‍
  • ഒടിയന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നൂറുകോടി വരുമാനം നേടിയെന്ന് സംവിധായകന്‍
  • ജൂറി ചെയര്‍മാനെ അപമാനിക്കുന്നു'; മജീദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം
  • ജയറാമിന്റെ 'ലോനപ്പന്റെ മാമോദീസ'യുടെ പോസ്റ്റര്‍ പുറത്ത്
  • വിരുഷ്‌ക വിവാഹത്തിന്റെ ആദ്യ വാര്‍ഷികം
  • നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം
  • കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പൽ കന്നിയാത്രയ്ക്കൊരുങ്ങി
  • Write A Comment

     
    Reload Image
    Add code here