ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണ്‌ നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

Wed,Sep 12,2018


കൊടുങ്ങല്ലൂർ:സിനിമാ പ്രവർത്തകനും നാടക നടനുമായിരുന്ന കുഞ്ഞുമുഹമ്മദ് ഷൂട്ടിങ്ങിനിടെ കുഴഞ്ഞ് വീണ്‌ മരിച്ചു. ചൊവ്വാഴ്ച രാവിലെ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിനിമാ രംഗത്തെ പ്രമുഖർ ആശുപത്രിയിലെത്തിയിരുന്നു. ഏതാനും വർഷമായി എറിയാട്ടായിരുന്നു താമസം.

വളരെ ചെറുപ്പംമുതൽ കലയോട് ഏറെ ആഭിമുഖ്യം പുലർത്തിയിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളിൽ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. തുടർന്ന് സിനിമാ പ്രേമംകൊണ്ട് മദിരാശിയിലെത്തുകയും സിനിമാ പ്രവർത്തകർക്കിടയിൽ സഹായിയായിക്കൂടുകയും ചെയ്തു. പ്രസിദ്ധ സംവിധായകനും മതിലകത്തുകാരനുമായ കമലുമായുള്ള അടുത്തബന്ധം കുഞ്ഞുമുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാനടനാക്കി.

കമലിന്റെ മിക്കവാറും സിനിമകളിൽ കുഞ്ഞുമുഹമ്മദിനു ചെറിയൊരു റോളുണ്ട്.

Other News

  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • Write A Comment

     
    Reload Image
    Add code here