കുഞ്ഞ് ജനിച്ച ആഹ്ലാദം പങ്കുവച്ച് അപ്പാനി ശരത്

Mon,Sep 10,2018


വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നടന്‍ അപ്പാനി ശരതിന്റെ ഫെയ്സ്ബുക്ക് വീഡിയോ ചര്‍ച്ചയായിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. ഇപ്പോള്‍ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് ശരത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനമെന്ന് ശരത് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും പറഞ്ഞ ശരത് കുഞ്ഞിനിടാന്‍ തീരുമാനിച്ചിരുന്ന പേരും സന്തോഷത്തോടെ തന്നെ വെളിപ്പെടുത്തി..പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് 'അവന്തിക ശരത്‌' എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും ശരത് പങ്കുവച്ചിട്ടുണ്ട്.

പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരതിന്റെ ഭാര്യ രേഷ്മയും കുടുംബവും. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ശരത് ഫെയ്സ്ബുക്ക് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. താന്‍ ചെന്നൈയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞിട്ടും തനിക്ക് നാട്ടിലേക്ക് വരാനാകുന്നില്ലെന്നും ശരത് പറഞ്ഞിരുന്നു. പിന്നീട് ഭാര്യ സുരക്ഷിതയായിരിക്കുന്നു എന്ന വിവരവും ശരത് പങ്കുവച്ചു.

Other News

  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • Write A Comment

     
    Reload Image
    Add code here