വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

Mon,Sep 10,2018


ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പാലാ സ്വദേശി അനൂപാണ് വരന്‍. അടുത്തമാസം 22നാണ് വിവാഹം. വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം മാറി. പാലാ പുലിയൂര്‍ സ്വദേശി എന്‍ അനൂപ് രണ്ട് വര്‍ഷം മുന്‍പാണ് വിവാഹാലോചനയുമായി വിജയലക്ഷ്മിയുടെ അച്ഛന്റ അടുത്തെത്തിയത്. വിജയലക്ഷ്മി സമ്മതിച്ചതോടെ ഒരുക്കങ്ങള്‍ വേഗത്തിലായി. ഇരുവരുടേയും വീട്ടുകാര്‍ പരിചയക്കാരാണ്.

ഇനറീരിയര്‍ ഡിസൈനറായ അനൂപ് മിമിക്രി കലാകാരന്‍കൂടിയാണ്. വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് ഒക്ടോബർ 22നാണ് വിവാഹം നടക്കുന്നത്. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മലയാളസിനിമ രംഗത്തെത്തിയ വിജയലക്ഷ്മി ഇതിനകം എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടി. മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കരിന്റെ പുരസ്‌കാരവും കരസ്ഥമാക്കി.

Other News

  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • Write A Comment

     
    Reload Image
    Add code here