നീതിയില്‍ ദിലീപിനൊപ്പം മംമ്തയും പ്രിയ ആനന്ദും

Mon,Sep 10,2018


ടു കണ്ട്രീസ് എന്ന ചിത്രത്തിന് ശേഷം മംമ്ത മോഹന്‍ദാസും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിലാണ് മംമ്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് നായകനായ എസ്രയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രിയാ ആനന്ദും നീതിയില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മംമ്തയും പ്രിയയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. നേരത്തേ പാസഞ്ചര്‍, മൈ ബോസ് എന്നീ ചിത്രങ്ങളില്‍ മംമ്തയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. ആലപ്പുഴ, വാഗമണ്‍ എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.

ബോളിവുഡ് നിര്‍മാണ കമ്പനിയായ വയാകോം 18 മോഷന്‍ പിക്ചേഴ്സ് മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് നീതി. രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കുന്നത്.

പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്രബാബു ഒരുക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയാണ് റിലീസിനെത്തുന്ന ദിലീപിന്റെ അടുത്ത ചിത്രം. നമിത പ്രമോദാണ് പ്രൊഫസര്‍ ഡിങ്കനിലെ നായിക. ത്രീഡി സാങ്കേതികവിദ്യയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്.

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here