ഹോളിവുഡ്​ നടൻ ബർട്​ റൈനോൾട്​സ്​ അന്തരിച്ചു

Fri,Sep 07,2018


ലോസ്​ ഏഞ്ചൽസ്​: പ്രശസ്​ത ഹോളിവുഡ്​ നടൻ ബർട്​ റൈനോൾട്​​സ്​ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം ​ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഗോൾഡൻ ഗ്ലോബ്​, ഒാസ്​കാർ നാമനിർദേശം, നിരവധി ക്രിട്ടിക്​സ്​ പുരസ്​കാരങ്ങൾ എന്നിവ നേടി. 1950ല അഭിനയം തുടങ്ങി. എന്നാൽ 1972 ൽ പുറത്തിറങ്ങിയ ഡെലിവറൻസ്​ ആണ്​ നടനെ പ്രശ്​സിയുടെ കൊടുമുടിയിലെത്തിച്ചത്​. മൂന്ന്​ ഒാസ്​കൻ നോമിനേഷനുകളാണ്​ ആ ചിത്രത്തിന്​ ലഭിച്ചത്​.

ഡെലിവറൻസ്​ എന്ന ചിത്രത്തിന്റെ വിജയത്തിനിടെ കോസ്​മോപൊളിറ്റൻ മാഗസിനിൽ നഗ്​നനായി പ്രത്യക്ഷപ്പെട്ട്​ റൈനോൾട്​​സ്​ വിവാദങ്ങളും ക്ഷണിച്ചു വരുത്തി. 1977ൽ പുറത്തിറങ്ങിയ സ്​മോക്കി ആർഡ്​ ബാൻഡിഡ്​ ഹോളിവുഡിന്​ ഏറ്റവും വലിയ ബോക്​സ്​ ​ഒാഫീസ്​ ഹിറ്റായിരുന്നു. കരിയറിന്റെ മധ്യത്തില്‍ സാമ്പത്തികമായി തകര്‍ന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്​ 1997ൽ ബൂഗി നൈറ്റ്​സിലൂടെ തിരിച്ചു വന്നു. ഇൗ ചിത്രത്തിലൂടെ റൈനോൾട്​​സിന്​ ഒാസ്​കർ നോമിനേഷനും ലഭിച്ചു.

ദ ലോങ്ങെസ്​റ്റ്​ യാർഡ്​, സെമി ടഫ്​, സ്​റ്റാർട്ടിങ്ങ്​ ഒാവർ, ദ ബെസ്​റ്റ്​ ലിറ്റിൽ വേർഹൗസ്​ ഇൻ ടെക്​സാസ്​ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here