മമ്മൂക്കയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍

Fri,Sep 07,2018


അറുപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. 'പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്‌ ജന്മദിനാശാംസകള്‍' എന്ന് മോഹന്‍ലാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. നടന്‍മാരായ പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, അജു വര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ വൈശാഖ്, തുടങ്ങി നിരവധി പേര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

മമ്മൂട്ടിയുടെ 67ാം ജന്മദിനത്തില്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി പാതിരാത്രിയില്‍ വീട്ടിലെത്തിയ ആരാധകരെ മമ്മൂട്ടി കാണുന്ന വിഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു. പിന്നീട് അല്പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. ആരാധകര്‍ക്കായി ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്തു.

Other News

 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍
 • Write A Comment

   
  Reload Image
  Add code here