'മോഹന്‍ലാലിനെ മോഡി രാഷ്ട്രപിതാവെന്ന് വിളിച്ചു'- കടുത്ത പരിഹാസവുമായി സഞ്ജീവ് ഭട്ട്

Wed,Sep 05,2018


നടന്‍ മോഹന്‍ലാലും പ്രധാനമന്ത്രി നരേന്ദ്ര മോഡി യും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ പരിഹസിച്ച് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. കൂടികാഴ്ചക്കിടെ ഇരുവരും നടത്തിയ സാങ്കല്‍പ്പിക സംഭാഷങ്ങള്‍ എഴുതി ചേര്‍ത്തായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്രോള്‍. മോഹന്‍ലാലുമൊത്തുള്ള ചിത്രം മോഡി പങ്കുവച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് പരിഹാസവുമായി രംഗത്തെത്തിയത്. മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരില്‍ തുടങ്ങിയിരിക്കുന്ന വിശ്വാശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും മോഡി പ്രശംസിച്ചിരുന്നു.

മോദി: നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു
മോഹന്‍ലാല്‍: സന്തോഷം മോഡിജി
മോഡി: സത്യം, താങ്കള്‍ രാഷ്ട്രിപിതാവാണ് എന്നിട്ടും സമയമുണ്ടാക്കി എന്നെ കാണാന്‍ വന്നു
മോഹന്‍ലാല്‍: അല്ല, അല്ല മോഡിജി, അത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്
ബി.ജെ.പി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും കടുത്ത വിമര്‍ശകനാണ് സഞ്ജീവ് ഭട്ട്. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന 22 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി അറസ്റ്റു ചെയ്തിരിക്കുകയാണ് ഇപ്പോള്‍. 1998 ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.

Other News

 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍
 • Write A Comment

   
  Reload Image
  Add code here