ആഘോഷപരിപാടികള്‍ വേണ്ടെന്ന് വച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന് സംവിധായകന്‍ വിനയന്‍

Wed,Sep 05,2018


പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്ന് വച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന് സംവിധായകന്‍ വിനയന്‍. പ്രളയത്തെ നേരിട്ട് അതിജീവനത്തിനായി പോരാട്ടം നടത്തുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ മനസ്സിന് ഉല്ലാസം പകരുന്ന യുവജനോല്‍സമോ ചലച്ചിത്രോല്‍സവമോ സാമ്പത്തിക പരാധീനതയുടെ പേരില്‍ വേണ്ടന്ന് വയ്ക്കണമെന്നു പറയുന്നത് യുക്തിരഹിതമായ തീരുമാനമാണെന്ന് വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ഇവയെല്ലാം മാറ്റി വച്ച് ശ്മശാനമൂകമായ അന്തരീക്ഷം ഉണ്ടാക്കിയാല്‍ അത് ഗുണം ചെയ്യില്ലെന്നും മാത്രമല്ല, ലക്ഷക്കണക്കിന് കോടി രുപയേക്കാളും വിലമതിപ്പുണ്ട് ഒരു ജനതയുടെ മാനസികാരോഗ്യത്തിന് എന്ന അതിപ്രധാനമായ കാര്യം കൂടി ഭരണാധികാരികള്‍ ഓര്‍ക്കണമെന്ന്ും വിനയന്‍ അഭിപ്രായപ്പെടുന്നു.
വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മഹാപ്രളയത്തെ ധീരമായി നേരിട്ട് അതിജീവനത്തിനു വേണ്ടി പോരാട്ടം നടത്തുന്ന മലയാളി സാമ്പത്തിക പരാധീനതയുടെ പേരില്‍ അവന്‍െയും അവന്റെ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോല്‍സമോ ചലച്ചിത്രോല്‍സവമോ വേണ്ടന്ന് വയ്ക്കണമെന്നു പറയുന്നത് യുക്തിരഹിതമായ തീരുമാനമാണ്.. ആഘോഷങ്ങള്‍ക്ക് ചെലവു ചുരുക്കണം എന്നാണു പറഞ്ഞതെങ്കില്‍ അതു മനസ്സിലാക്കാമായിരുന്നു.. ഉറ്റവരും ഉടയവരും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടാലും ആത്മഹത്യ ചെയ്യുകയോ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയോ ചെയ്യാതെ ജീവിതം തിരിച്ചു പിടിക്കുന്നവനാണ് വിവേകശാലി. എന്നാണല്ലോ പറയുന്നത്..

ആ തിരിച്ചു പോക്കിന് നമ്മേ സഹായിക്കുന്നത് പഴയ ദു:ഖങ്ങള്‍ മറക്കാനുള്ള കഴിവാണ്. കലയും സാഹിത്യവും സംഗീതവും എല്ലാം ദുഖങ്ങള്‍ മറക്കാനും, മനസ്സിനു ശക്തി പകരാനും സന്തോഷം നല്‍കാനും സഹായിക്കുന്നവയാണ്. കൊടിയ യുദ്ധം നടന്ന വിയറ്റ്‌നാം യുദ്ധ ക്യാമ്പുകളില്‍ പോലും വലിയ കലാകാരന്‍മാരെ കൊണ്ടുവന്ന് പരിപാടികള്‍ അവതരിപ്പിച്ച് നിരാശ ബാധിച്ച സൈനികരുടെ മനോധൈര്യം വീണ്ടെടുത്തതായി പറയുന്നു..

സാധാരണക്കാരനെ സംബന്ധിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റവും ചെലവുകുറഞ്ഞ വിനോദമായ സിനിമ ആസ്വദിക്കാനും ചലച്ചിത്രോല്‍സവങ്ങളില്‍ പങ്കെടുത്ത് മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായ നല്ല സിനിമകള്‍ കാണാനുമുള്ള സാഹചര്യം ഇല്ലാതാക്കുന്നത് എന്തിനാണ്? എല്ലാം മാറ്റിവച്ച് ശ്മശാനമൂകമായ ഒരന്തരീക്ഷം ഉണ്ടാക്കിയാല്‍ അത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ലക്ഷക്കണക്കിന് കോടി രുപയേക്കാളും വിലമതിപ്പുണ്ട് ഒരു ജനതയുടെ മാനസികാരോഗ്യത്തിന്.. എന്ന അതിപ്രധാനമായ കാര്യം കൂടി ഭരണാധികാരികള്‍ ഓര്‍ക്കണം.. ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ഈ തീരുമാനത്തിനു മാറ്റം വരുത്തുവാന്‍ നിര്‍ദ്ദേശം കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു..

Other News

 • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
 • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
 • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
 • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
 • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
 • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • Write A Comment

   
  Reload Image
  Add code here