സാറ സെയ്ഫ് അലിഖാന്റെ ക്ഷേത്ര സന്ദര്‍ശനം വിവാദമായി

Mon,Sep 03,2018


മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ സെയ്ഫ് അലിഖാന്റെ ക്ഷേത്രസന്ദര്‍ശനം വിവാദമായി. അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പം മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തിലാണ് സാറ ദര്‍ശനം നടത്തിയത്. എന്നാല്‍ മുസ്ലീമായ സാറ ക്ഷേത്രത്തില്‍ പ്രവേശിച്ചത് ചിലരെ ചൊടിപ്പിച്ചു. അതേസമയം സാറയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

സാറയുടെ അച്ഛന്‍ സെയ്ഫ് അലി ഖാന്‍ മുസ്ലിം ആണെങ്കിലും അമ്മ അമൃത സിങ് സിഖാണെന്നും. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് മുസ്ലിം ആണെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ വിവാദത്തിന് താരം മുഖം കൊടുത്തിട്ടില്ല.

നേരത്തെയും വിവാദത്തിലകപ്പെട്ട നടിയാണ് സാറ. സെല്‍ഫി എടുക്കാന്‍ വന്ന ആരാധികയോട് തട്ടിക്കയറിയതും അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥില്‍ തുടര്‍ന്നഭിനയിക്കാന്‍ ഡേറ്റില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ സാറയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതും വാര്‍ത്തയായിരുന്നു.

Other News

  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • Write A Comment

     
    Reload Image
    Add code here