ദുരിതാശ്വാസ ഫണ്ട് ശേഖരണം: മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു

Mon,Sep 03,2018


പ്രളയ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും പണം സമാഹരിക്കുന്നതിന് മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട് പോകാതെ തന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തില്‍ പിന്നിലല്ല. പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ടെന്നും ജോയ് മാത്യു ചോദിക്കുന്നു. 'എന്തിന്' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്തിനു ?

------------ പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ? വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട് .വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തില്‍ പിന്നിലല്ല .പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട് ?

ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കില്‍ത്തന്നെ നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്ന് പറയുന്നവര്‍ വിദേശരാജ്യപണപ്പിരിവ് സര്‍ക്കീട്ടുകളില്‍ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി നവകേരള സൃഷ്ടിയില്‍ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ? ഇനി ജനങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞങ്ങള്‍ പോകും എന്നുതന്നെയാണ് വാശിയെങ്കില്‍ ,ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളില്‍ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങള്‍ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിര്‍വഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.

Other News

 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
 • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
 • 2.0ന്‍റെ ടീസർ
 • Write A Comment

   
  Reload Image
  Add code here