പ്രളയബാധിതര്‍ക്ക് എ.ആര്‍ റഹ്മാന്റെ സംഭാവന ഒരുകോടി

Mon,Sep 03,2018


പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് കൈതാങ്ങായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റഹ്മാനും അദ്ദേഹത്തിന്റെ സംഗീത ബാന്‍ഡും ചേര്‍ന്ന് ഒരുകോടി രൂപ സംഭാവന ചെയ്തു. അമേരിക്കയില്‍ സംഗീതപരിപാടിക്കിടെയായിരുന്നു പ്രഖ്യാപനം. കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് റഹ്മാന്‍ നേരത്തേ അറിയിച്ചിരുന്നു. സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടിയുമായി അദ്ദേഹം ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ സഹോദരി സഹോദരന്‍മാര്‍ക്കായി എന്റെ ചെറിയ സംഭാവന എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സംഗീതസംഘത്തോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍ ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് നമ്പറായ 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി 'കേരള കേരള ഡോണ്ട് വറി കേരള' എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്.

Other News

 • ലൈംഗികാരോപണം: നഷ്ടപരിഹാരമായി ലഭിച്ച തുകയ്ക്ക് നടി സുസ്മിതാ സെന്‍ നികുതി അടക്കേണ്ടതില്ല
 • മകള്‍ നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ഐശ്വര്യ
 • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
 • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
 • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
 • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
 • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
 • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • Write A Comment

   
  Reload Image
  Add code here