പ്രിയക്കെതിരേയുള്ള കേസ്; നിങ്ങള്‍ക്കൊന്നും വേറെ ജോലിയില്ലേയെന്ന് ചീഫ് ജസ്റ്റിസ്

Sat,Sep 01,2018


'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഗാനത്തിനെ ചൊല്ലി നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേയും നല്‍കിയ പരാതിയെ ശക്തമായി വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്. നടിക്കെതിരേ പുറപ്പെടുവിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ആരോ സിനിമയില്‍ ഒരു പാട്ട് പാടുന്നു. ചിലര്‍ അതിന്റെ പേരില്‍ കേസ് കൊടുക്കുന്നു. നിങ്ങള്‍ക്ക് മറ്റൊരു ജോലിയുമില്ലേ'- ദീപക് മിശ്ര ചോദിച്ചു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരേ തെലുങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ആണ് സുപ്രീം കോടതി റദ്ദാക്കിയത്. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി.

മതനിന്ദ ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഗാനത്തിനെതിരായി തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് പ്രിയയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

1978ല്‍ പി.എ.എ ജബ്ബാര്‍ എഴുതിയ മാണിക്യ മലരായ പൂവി എന്ന മാപ്പിള ഗാനം പ്രവാചകന്‍ മുഹമ്മദ് നബിയും ഭാര്യ ഖദീജയും തമ്മിലുള്ള സ്‌നേഹം പ്രകീര്‍ത്തിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള, കേരളത്തില്‍ ഏറെ പ്രചാരത്തിലുള്ള ഈ ഗാനം പ്രവാചകനെയും ഭാര്യയെയും അപമാനിക്കുന്നതായി എങ്ങനെ മാറുന്നുവെന്നും ഹര്‍ജിയില്‍ ചോദിച്ചിരുന്നു.

അഡാര്‍ ലവ് ഇത് വരെ പൂര്‍ത്തിയായിട്ടില്ലെന്നും ഇതുവരെ ഒന്നര കോടി രൂപയോളം ചിത്രത്തിനായി ചെലവായിട്ടുണ്ടെന്നും ഇത്തരം പൊള്ളയായ പരാതികളും വിവാദങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടി. ഗാനത്തിന് വിലക്കേര്‍പ്പെടുത്തമെന്നാവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഇസ്ലാമിക സംഘാടനയായ റാസ അക്കാദമി കത്തയച്ചിരുന്നു.

Other News

 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍
 • Write A Comment

   
  Reload Image
  Add code here