ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കി എണ്‍പതുകളിലെ താരങ്ങള്‍

Sat,Sep 01,2018


എണ്‍പതുകളിലെ താരങ്ങള്‍. 40 ലക്ഷം രൂപ ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സുഹാസിനി, ഖുഷ്ബു, ലിസി, രാജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 40 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറിയത്. വാര്‍ഷിക ഒത്തുകൂടല്‍ വേണ്ടെന്നുവെച്ചാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്. താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിനു സഹായം നല്‍കുന്നതിനു കൈകോര്‍ത്തു.

താരങ്ങള്‍ വ്യക്തിപരമായി നേരത്തേ പണം നല്‍കിയിരുന്നു. അതുകൂടാതെയാണ് കൂട്ടായ്മയുടെ പേരില്‍ ഇപ്പോള്‍ നല്‍കുന്നത്. ഇതിലൂടെ കേരളത്തിലെ ജനങ്ങള്‍ തനിച്ചല്ല, എല്ലാവരും കൂടെയുണ്ടെന്നു പറയാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. മണിരത്നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഈ ധനസമാഹരണത്തില്‍ സഹകരിച്ചിട്ടുണ്ട്.

ഇവിടെ തങ്ങളല്ല താരങ്ങള്‍, ജീവന്‍ പണയംവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ജനങ്ങളെയാണ് ശരിക്കും അഭിനന്ദിക്കേണ്ടതെന്നും തങ്ങളാല്‍ കഴിയുന്ന സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ലിസി വ്യക്തമാക്കി.

Other News

  • മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍
  • ഫെയ്‌സ്ബുക്കില്‍ നിന്ന് വിടപറയുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ പ്രിയനന്ദന്‍.
  • ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും അഭിനയത്തിലേക്ക്
  • ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍
  • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
  • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
  • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
  • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
  • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
  • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
  • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • Write A Comment

     
    Reload Image
    Add code here