മാണിക്യ മലരായ പൂവി; ഒരു അഡാറ് ലൗവിലെ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്ന് സുപ്രീംകോടതി

Fri,Aug 31,2018


ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പാട്ടിനെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി.
പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി പ്രിയ വാര്യര്‍ക്കെതിരായ പരാതിയും കേസിന്റെ എഫ്.ഐ.ആറും സുപ്രീംകോടതി തള്ളി.
തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് പ്രിയ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്ന പ്രിയയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതിന് നീതികരണമില്ലെന്നും പാട്ടില്‍ അഭിനയിച്ചതിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്താനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ നല്‍കിയ പരാതിയില്‍ തെലങ്കാന പൊലീസാണ് കേസെടുത്തത്.
ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്നും ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നുമായിരുന്നു ഇവരുടെ പരാതി. കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു.
പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം. തെലങ്കാന പൊലീസ് കേസെടുത്തതിന് എതിരെ നായികയും സംവിധായകനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Other News

 • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
 • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
 • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
 • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
 • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
 • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • Write A Comment

   
  Reload Image
  Add code here