ജൂനിയര്‍ എന്‍ടിആറിന്റെ അച്ഛന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

Wed,Aug 29,2018


ഹൈദരാബാദ്: മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍ടിആറിന്റെ നാലാമത്തെ മകനും നടനും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ(61) വാഹനാപകടത്തില്‍ മരിച്ചു. മക്കളായ ജൂനിയര്‍ എന്‍ടിആറും നന്ദമുരി കല്യാണരാമും തെലുങ്കിലെ പ്രമുഖ നടന്മാരാണ്. ആന്ധ്രാപ്രദേശിലെ നാല്‍ഗോണ്ട ഹൈവേയില്‍ നെല്ലൂരിനടുത്ത് വെച്ചായിരുന്നു അപകടം. ഒരു ആരാധകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്.

ഹരികൃഷ്ണ ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. അമിതവേഗതയില്‍ വന്ന കാര്‍ ഡിവൈഡറില്‍ വന്നിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ സീറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഹരികൃഷ്ണയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.30ഓടെ മരണം സ്ഥിരീകരിച്ചു.

ഹരികൃഷ്ണയുടെ മൂത്ത മകനും വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. 2014ല്‍ നാല്‍ഗോണ്ടയ്ക്കടുത്ത് വെച്ചാണ് ഹരികൃഷ്ണയുടെ മകന്‍ കൊല്ലപ്പെട്ടത്. മകനാണ് ഹരികൃഷ്ണ. പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായ അദ്ദേഹം 2008-13 കാലഘട്ടത്തില്‍ രാജ്യസംഭാംഗമായിരുന്നു.

Other News

 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
 • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
 • 2.0ന്‍റെ ടീസർ
 • Write A Comment

   
  Reload Image
  Add code here