സാന്ത്വനം പകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ യുവനടീനടന്മാരുടെ സന്ദര്‍ശനം

Mon,Aug 27,2018


പത്തനംതിട്ട: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് സിനിമ താരങ്ങളുടെ സന്ദര്‍ശനം. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി, ദര്‍ശന രവീന്ദ്രന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണ് വല്ലന ടി.കെ.എം.എം.ആര്‍ സ്‌കൂളില്‍ എത്തിയത്. തിങ്കളാഴ്​ച രാവിലെ കലക്ടറേറ്റില്‍ എത്തിയ താരങ്ങള്‍ കലക്ടര്‍ പി.ബി. നൂഹുമായും സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്‌സൻ സി.ജെ. ആൻറണിയുമായും കൂടിക്കാഴ്ച നടത്തി. ബാലാവകാശ കമ്മീഷന്റെയും ജില്ല ശിശുസംരക്ഷണ യൂനിറ്റി​ന്റെയും ദിശ എന്ന സന്നദ്ധ സംഘടനയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ സിനിമ താരങ്ങള്‍ എത്തിയത്.

ദുരന്തഭീതിയില്‍ അകപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയത്. കലയിലൂടെ സ്‌നേഹവും പ്രതീക്ഷയും നല്‍കി ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് ഇവർ പറഞ്ഞു. നാടന്‍പാട്ടുകള്‍ പാടി താരങ്ങള്‍ ചുവടുവച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും മുതിര്‍ന്നവരും ഇവർക്കൊപ്പം ചേര്‍ന്നു.

പ്രളയക്കെടുതിയില്‍ എല്ലാം നഷ്​ടപ്പെട്ടവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ താരങ്ങളുടെ വരവ് സഹായകമായെന്ന് വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ സംസ്ഥാന ബാലാവകാശ കമീഷന്റെയും ജില്ല ചൈല്‍ഡ് പ്രൊട്ടക്​ഷന്‍ യൂനിറ്റി​​ന്റെയും നേതൃത്വത്തില്‍ നടന്നുവരുന്ന കൗണ്‍സലിങ്​ പരിപാടികളുടെ ഭാഗമായാണ് താരങ്ങളുമായി സംവദിക്കാനുള്ള അവസരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരുക്കിയത്. കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയം, തിരുവല്ല ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ ക്യാമ്പുകളില്‍ താരങ്ങള്‍ സന്ദര്‍ശനം നടത്തി. ജില്ല ചൈല്‍ഡ് പ്രൊട്ടക്​ഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സൻ സൂസമ്മ മാത്യു, ദിശ കോഓഡിനേറ്റര്‍ ദിനു, ഷാന്‍ രമേശ് ഗോപന്‍, കൃഷ്ണകുമാര്‍, അമ്മു ദീപ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Other News

 • 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട്, ഹൃത്വിക്കിന് പ്രശംസയുമായി മുന്‍ ഭാര്യ സൂസാനെ
 • ജാന്‍വിയെ കെട്ടിപുണര്‍ന്ന് കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍
 • മോശമായി സംസാരിച്ച സഹസംവിധായകന്റെ ഫോണ്‍നമ്പര്‍ പരസ്യമാക്കി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
 • വോട്ട് ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
 • സന്തുഷ്ടദാമ്പത്യത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
 • സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു, ബിജു മേനോനെതിരേ സൈബര്‍ ആക്രണം
 • 45 കാരിയായ മലൈകയും 33 കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു?
 • സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍
 • മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി
 • സ്വന്തം അമ്മയ്‌ക്കെതിരെ നടി സംഗീത
 • ജോണി ഡെപ്പ് രാക്ഷസനെന്ന് മുന്‍ഭാര്യ അമ്പര്‍ ഹേഡ്; നടനെതിരായ പോരാട്ടം തുടരും
 • Write A Comment

   
  Reload Image
  Add code here