കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര്‍ പ്രളയദുരിതാശ്വാസത്തിന് സംഭാവന നല്‍കിയില്ലെന്ന് ഗണേഷ് കുമാര്‍

Mon,Aug 27,2018


കൊട്ടാരക്കര:കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ഒന്നും നല്‍കിയില്ലെന്ന് അമ്മ വൈസ് പ്രസിഡന്റും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറിന്റെ ആരോപണം.കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ പല യുവതാരങ്ങളും പ്രളയബാധിതര്‍ക്ക് ഒരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം കുരിയോട്ടുമല ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചുദിവസത്തേക്ക്​ 35 ലക്ഷം പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്മാരുണ്ട്. അവരെയും കാണുന്നില്ല. ഒരു ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന താരങ്ങളുണ്ട്. ആ പൈസയെങ്കിലും അവർ കൊടുക്കേണ്ടേ. വളരെ കുറച്ച് ആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകിയത്. നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യ​രുടെ വലിയ മനസ്സാണ് പോയ നാളുകളിൽ നാം കണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Other News

 • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
 • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
 • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
 • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
 • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
 • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • Write A Comment

   
  Reload Image
  Add code here