പ്രളയദുരന്തം സിനിമയാകുന്നു; പേര് കൊല്ലവര്‍ഷം 1193
Mon,Aug 27,2018

കേരളത്തിലുണ്ടായ പ്രളയദുരന്തം മുഖ്യവിഷയമായി സിനിമയൊരുങ്ങുന്നു. കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നൗഷാദാണ്. കഥയും തിരക്കഥയും അദ്ദേഹത്തിന്റേതുതന്നെ. 2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ‘ ചെന്നൈ വാരം’ എന്ന തമിഴ് ചിത്രമൊരുക്കുകയായിരുന്ന അണിയറപ്രവര്‍ത്തകര്‍ കേരള ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്തുകയായിരുന്നു. സംഗീതം: സഞ്ജയ് പ്രസന്നന്‍ , ചിത്രസംയോജനം: ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം: ജോസഫ് എഡ്വേഡ് എഡിസണ്‍. ചിത്രം 2019ല്‍ പ്രദര്‍ശനത്തിനെത്തും.