ചലച്ചിത്ര സംവിധായകന്‍ കെ.കെ.ഹരിദാസ് അന്തരിച്ചു

Sun,Aug 26,2018


കൊച്ചി: ചലച്ചിത്ര സംവിധായകന്‍ കെ.കെ.ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം.
വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍, ഇക്കരെയാണെന്റെ മാനസം, വെക്കേഷന്‍, പഞ്ചപാണ്ഡവര്‍, ഒന്നാംവട്ടം കണ്ടപ്പോള്‍, ഗോപാലപുരാണം തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരിദാസിന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരു നേടിക്കൊടുത്തത് 'വധു ഡോക്ടറാണ്' ആണ്. ഭാര്യ അനിത. മക്കള്‍ ഹരിത, സൂര്യദാസ്.
പത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. അച്ഛന്‍ കുഞ്ഞുകുഞ്ഞ് സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു.
അമ്മ സരോജിനി. സഹോദരീ ഭര്‍ത്താവ് കണ്ണൂര്‍ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം' എന്ന ചിത്രത്തിലായിരുന്നു.

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here