51 ലക്ഷവും അവശ്യസാധനങ്ങളും നൽകി ബച്ചന്‍

Sat,Aug 25,2018


കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപയും സാധനസാമഗ്രഹികളും സംഭാവന ചെയ്തു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന പലതും ബച്ചന്‍ കേരളത്തിന് കൊടുത്തു വിട്ടതായി റസൂല്‍ പൂക്കുട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റുകള്‍, 25 പാന്റ്, 20 ഷര്‍ട്ട്, സ്‌കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന്‍ അയച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബച്ചന്‍ കുടുംബത്തെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും കേരളത്തിന് വേണ്ടി അഭ്യര്‍തനയുമായി രംഗത്ത് വന്നിരുന്നു. ഷാരൂഖ് ഖാന്‍, അക്ഷയ്കുമാര്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ കേരളത്തിന് സഹായ ഹസ്തം ആവശ്യപ്പെട്ട് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കേരളത്തിന്റെ ദുരിതാവസ്ഥ ബോളിവുഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും അവരുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നതും റസൂല്‍ പൂക്കുട്ടിയാണ്.

ബോളിവുഡിലെ സഹപ്രവര്‍ത്തകരോട് കേരളത്തെ സഹായിക്കണം എന്ന് താന്‍ നേരിട്ട് അഭ്യര്‍ഥിച്ചതായും അവരുടെ സംഭാവനകള്‍ എല്ലാം ചേര്‍ത്ത് സമാഹരിക്കുകയാണെന്നും ബോളിവുഡ് കേരളത്തിനൊപ്പം നില്‍ക്കുന്നു എന്നും റസൂല്‍ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ ബച്ചന്റെ ട്വിറ്ററില്‍ പരിഹാസവുമായി ഒരാള്‍ എത്തിയിരുന്നു. കേരളത്തിന് ഒന്നും കൊടുത്തില്ലേ സാര്‍ എന്ന ചോദ്യത്തെ ഞാന്‍ കൊടുത്തു നിങ്ങള്‍ കൊടുത്തോ എന്ന മറുചോദ്യം കൊണ്ടാണ് ബച്ചന്‍ നേരിട്ടത്.

Other News

  • ധ്രുവ് വിക്രം ആദ്യ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി
  • ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലറെത്തി
  • വിമാനക്കമ്പനിജീവനക്കാരുടെ വർണവെറി; പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി
  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • Write A Comment

     
    Reload Image
    Add code here