70 ലക്ഷത്തിന് പുറമേ 10000 കിലോ അരി, 15 ലോറി സാധനങ്ങള്‍; ഇളയദളപതി വിജയുടെ പ്രളയദുരിതാശ്വാസം നീളുന്നു

Sat,Aug 25,2018


കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് ഇളയദളപതി വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീതിയിലേക്കല്ല മറിച്ച് വിജയ് ഫാന്‍സ് ക്ലബുകള്‍ വഴിയാണ് അദ്ദേഹം ഈ തുക കൈമാറിയത്. ഫാന്‍സ് ക്ലബുകള്‍ വഴി ഇത് കേരളത്തിലെത്തിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് ചെയ്യുന്നത്.

ഇപ്പോഴിതാ താരം ജനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ അയച്ചിരിക്കുകയാണ്. കേരളത്തിലെ വിജയ് ഫാന്‍സ് അസ്സോസിയേഷനുകളുടെ ട്വിറ്റര്‍ പേജുകളിലൂടെയാണ് വിജയ് അയച്ച ലോറികള്‍ കേരളത്തിലെത്തിയ കാര്യം അറിയിച്ചത്. 14 ജില്ലകളിലേക്കായി 15 ലോറികളാണ് വിജയ് അയച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ നന്ദി അര്‍പ്പിച്ച് ഇട്ട വീഡിയോയില്‍ പറയുന്നത്. പതിനായിരം കിലോഗ്രാം അരി ഉള്‍പ്പടെയുള്ള സാധനങ്ങളാണ് കൊല്ലം, കോട്ടയം, കൊച്ചി, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയച്ചിരിക്കുന്നത്. അതില്‍ പത്തനംതിട്ടയിലും കോട്ടയത്തും ലോറികള്‍ എത്തിയ വിവരവും ഫാന്‍സ് പേജ് വഴി അറിയിച്ചിട്ടുണ്ട്.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here