മീടൂ ക്യാമ്പയ്‌ന് നേതൃത്വം നല്‍കിയ നടി പ്രായപൂര്‍ത്തിയാകാത്ത നടനെ പീഡിപ്പിച്ചെന്ന് ആരോപണം

Wed,Aug 22,2018


ലോസ് ആഞ്ചല്‍സ്: നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുന്നയിച്ച നടിയ്‌ക്കെതിരെ ലൈംഗികാരോപണം. ഇറ്റാലിയന്‍ നടിയും സംവിധായകയുമായ ആസിയാ അര്‍ജന്റോയ്‌ക്കെതിരെ ലൈംഗികാരോപണവുമായി മുന്നോട്ടുവന്നിട്ടുള്ളത് നടനും ഗായകനുമായ ജിമ്മി ബെന്നറ്റാണ്. എന്നാല്‍ ആസിയ ആരോപണം നിഷേധിച്ചു. ഈ അസത്യ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നും ദു:ഖിപ്പിച്ചുവെന്നും നടി പ്രസ്താവനയില്‍ പറഞ്ഞു. അത്തരമൊരു ബന്ധം ബെന്നറ്റുമായുണ്ടായിട്ടില്ലെന്നാണ് ആസിയ പറയുന്നത്.

കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോള്‍ കാലിഫോര്‍ണിയയിലെ ഒരു ഹോട്ടല്‍ റൂമില്‍ വച്ച് 37 കാരിയായ ആസിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബെന്നറ്റ് ആരോപിക്കുന്നത്. പിന്നീട് മീ ടൂ ക്യാമ്പയ്ന്‍ സജീവമായപ്പോള്‍ താന്‍ വെളിപെടുത്തലിന് തയ്യാറായെന്നും എന്നാല്‍ ആസിയ തനിക്ക് പണം നല്‍കി അത് ഒതുക്കുകയായിരുന്നുവെന്നും ബെന്നറ്റ് പറയുന്നു.

എന്നാല്‍ സാമ്പത്തിക കുരുക്കില്‍ പെട്ട ബെന്നറ്റിനെ താന്‍ പണം നല്‍കി സഹായിക്കുകയായിരുന്നുവെന്നാണ് ആസിയ പറയുന്നത്. തന്റെ മുന്‍ കാമുകനായ ആന്റണി ബൗറദ്ദീനില്‍ നിന്നും 3,80,000 ഡോളര്‍ വാങ്ങി ബെന്നറ്റിന് നല്‍കി എന്നത് ശരിയാണ്. എന്നാല്‍ അത് അയാളുടെ നിസ്സഹായവസ്ഥ കണ്ടതുകൊണ്ടായിരുന്നു. അതല്ലാതെ മറ്റൊരു വഴിവിട്ട ബന്ധവുമുണ്ടായിട്ടില്ല. ആസിയ വ്യക്തമാക്കുന്നു.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here